ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തിയതോടെ ഗൾഫ് കറൻസികളുടെ വിനിമയമൂല്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ആദ്യമായി ഒരു ഡോളറിന് 80 രൂപഎന്ന നിലയിലേക്ക് മൂല്യം ഇടിഞ്ഞതോടെയാണിത്. ഉയരുന്ന ക്രൂഡ് ഓയിൽ വിലയും ഡോളറിന്‍റെ മൂല്യവും രൂപയെ കൂടുതൽ തളർത്തുകയാണ്.ഈ സാഹചര്യംഅനുകൂലമാക്കൻ പ്രവാസികൾ ശ്രമിക്കുകയാണ് .രൂപയുടെ മൂല്യം ഇടിഞ്ഞ തോടെ ഒരു യു.എ.ഇ ദിർഹമിന് 21 രൂപ 77 പൈസ എന്ന നിലയി ലേക്ക് വിനിമയ നിരക്ക് ഉയർന്നു. റിസർവ്ബാങ്കിന്‍റെഇടപെടൽ ശക്തമായില്ല എങ്കിൽ അടുത്തദിവസങ്ങളിൽ വീണ്ടും രൂപ യുടെ മൂല്യം താഴേക്ക് പോകുമെന്നാണ് സൂചന. റഷ്യ- യുക്രെ യ്ൻ യുദ്ധംതുടങ്ങിയപ്പോഴുണ്ടായ രൂപയുടെ മൂല്യത്തകർച്ച ആഗോള വിപണിയിലെ പുതിയ സംഭവവികാസങ്ങളിൽ കൂടുതൽ ശോചനീയമാവുകയാണ്. ഉയരുന്ന പണപ്പെരുപ്പം ആഗോളസാമ്പത്തിക മാന്ദ്യത്തിന് കാരണമാകുമെന്ന ആശങ്കകളെ തുടർന്ന് ഡോളറിൽ നിക്ഷേപം എത്തിയതാണ് പതിറ്റാണ്ടിലെ റെക്കോർഡ് മൂല്യത്തിലേക്ക് ഡോളറിനെ എത്തിച്ചത്. ക്രൂഡ് ഓയിൽ വിലയാകട്ടെ അന്താരാഷ്ട്ര വിപണിയിൽ ഉയന്ന് നിൽക്കുകയാണ്.