ഡൽഹി : ഉത്സവസീസണിന്റെ തിരക്ക് മുന്നിൽ കണ്ടുകൊണ്ട് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോര്പറേഷൻന്റെ സ്പെഷ്യൽ നോർത്ത് യാത്ര പാക്കേജ് പുറത്തിറക്കി.
8 രാത്രികളും 9 പകലുകളും ഉൾകൊള്ളിച്ചുകൊണ്ടുള്ള യാത്ര ഒക്ടോബർ 31 ന് ആരംഭിക്കും. ഗുജറാത്തിലെ രാജ്കൊട്ടിൽ നിന്ന് ആരംഭിക്കുന്ന യാത്ര അമൃതസർ, ഹരിധ്വാർ, ഋഷികേശ്, മഥുര, വൈഷ്ണോ ദേവി, ഉജൈൻ എന്നിവടങ്ങളിലൂടെ കടന്ന് പോകും.
IRCTC വെബ്സൈറ്റ് അനുസരിച്ച് സ്ലീപ്പർ ക്ലാസിന് ഒരാൾക്ക് 8,505 രൂപയാണ് ഈടാക്കുന്നത്.ത്തേർഡ് എസിക്ക് ഒരാൾക്ക് 14,175 രൂപയാണ്. 5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ബുക്കിംഗ് സൗജന്യമാണ്, എന്നാൽ 5 വയസ്സിന് മുകളിലുള്ളവർക്ക് മുതിർന്നവരുടെ നിരക്ക് അനുസരിച്ച് ഈടാക്കും.
രാജ്‌കോട്ട്, സുരേന്ദ്ര നഗർ, വിരാംഗം, മെഹ്‌സാന, കലോൽ, സബർത്മതി, ആനന്ദ്, ചായപുരി, ഗോധ്ര, ദാഹോദ്, രത്‌ലം എന്നിവിടങ്ങളിലെ ട്രെയിനുകളിൽ യാത്രക്കാർക്ക് കയറാനും ഇറങ്ങാനും കഴിയുമെന്ന് IRCTC തങ്ങളുടെ വെബ്‌സൈറ്റിൽ പാക്കേജിന്റെ വിശദാംശങ്ങൾക്കൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.