ന്യൂ ഡെൽഹി: ഇന്ത്യൻ മരുന്ന് നിർമ്മാതാക്കളായ ഭാരത് ബയോടെക് നിർമ്മിച്ച കോവിഡ് -19 വാക്സിൻ ആയ കൊവാക്സിൻ അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം നൽകിയതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ബുധനാഴ്ച അറിയിച്ചു.
നിലവിൽ ഇത് കോവിഡ് -19നെതിരെ 78% ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.ഡബ്ല്യൂ ഏച് ഒ യുടെ അംഗീകാരം ലഭിച്ചതോടെ പല ദരിദ്ര രാജ്യങ്ങളിലും സാധുവായ വാക്സിൻ ആയി അംഗീകരിക്കപ്പെടാൻ വഴിയൊരുക്കിയിട്ടുണ്ട്.
കൊവാക്സിൻ കുത്തിവെക്കുന്നത് അപകടസാധ്യതകളെക്കാൾ കൂടുതലായി കോവിഡ്-19 നെതിരെയുള്ള സംരക്ഷണത്തിനുള്ള ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും WHO സാങ്കേതിക ഉപദേശക സംഘം ട്വീറ്റ് ചെയ്തു.