അബുദാബി : ഇന്ത്യൻ മോർഫോ ഹോട്ടലുകളും റിസോർട്ടുകളും അടുത്ത വർഷം യുഎഇയിൽ പ്രവർത്തനമാരംഭിക്കും. അഞ്ച് സ്ഥാപനങ്ങളാണ് പ്രവർത്ഥനമരംഭിക്കുന്നത് ഇത് രാജ്യത്ത് 10,000 തൊഴിലാവസരങ്ങൾ സൃഷ്ടിക്കുമെന്ന് സിഇഒ പറഞ്ഞു.
മിഡിൽ ഈസ്റ്റിൽ സ്ഥാപനത്തിന്റെ സാന്നിധ്യം ഉറപ്പിക്കാനും ഓരോ വർഷവും അഞ്ച് സ്ഥാപനങ്ങൾ വീതം പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2021ൽ 700 മുതൽ 1,000 വരെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.