ദോഹ ∙ ഇന്ത്യൻ എംബസി സ്പെഷൽ കോൺസുലർ ക്യാംപ് ഫെബ്രുവരി 28ന് ഇൻഡസ്ട്രൽ ഏരിയ ഏഷ്യൻ ടൗണിൽ നടക്കുമെന്ന് എംബസി അധികൃതർ അറിയിച്ചു. ഐ സിബിഎഫുമായി സഹകരിച്ചു നടത്തുന്ന സ്പെഷൽ കോൺസുലർ ക്യാംപ് രാവിലെ 9 മുതൽ 11 വരെ ഏഷ്യൻ ടൗണിലെ ഇമാറ ഹെൽത് കെയറിലായാണ് നടക്കുക.പാസ്‌പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ, പി.സി.സി (പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്), മറ്റ് എംബസി എന്നീ സേവനങ്ങളാണ് ക്യാംപിൽ ലഭിക്കുക. ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് രാവിലെ 8 മണി മുതൽ ക്യാംപിൽ സൗകര്യം ഉണ്ടായിരിക്കും.ഐസിബിഎഫ് ഇൻഷുറൻസിൽ ചേരുന്നതിനുള്ള സൗകര്യവും ക്യാംപിൽ ഉണ്ടായിരിക്കുമെന്ന് ഐസിബിഎഫ് ഭാരവാഹികൾ അറിയിച്ചു. സ്പെഷൽ കോൺസുലർ ക്യാംപ് ക്യാഷ് പെയ്മെന്റ് മാത്രമേ സ്വീകരിക്കുകയുള്ളൂ. കാർഡ് പെയ്മെന്റ് ഉണ്ടായിരിക്കുകയില്ല. കൂടുതൽ വിവരങ്ങൾക്ക് 70462114 , 66100744 എന്നീ നമ്പറുകളിൽ ബന്ധപെടാം