ദുബായ്: ജൂലൈ 7 ന് ‘സ്‌പെഷ്യൽ ബിസിനസ് ചാർട്ടർ ഫ്ലൈറ്റ്’ നടത്തുമെന്ന് ഒരു ട്രാവൽ ഏജൻസി അവകാശപ്പെട്ടതിനെ തുടർന്ന് വ്യാജ ചാർട്ടേഡ് വിമാനങ്ങൾക്കെതിരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് പോകാൻ ശ്രമിക്കുന്ന യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. ഗോ ഫസ്റ്റ് എന്നും ഗോ എയർ എന്നും അറിയപ്പെടുന്ന കുറഞ്ഞ ചെലവിലുള്ള ഇന്ത്യൻ കാരിയർ ആണ് വ്യാജ ചാർട്ടേഡ് വിമാനത്തിനെതിരെ വ്യാഴാഴ്ച മുന്നറിയിപ്പ് നൽകിയത്.
തങ്ങളുടെ യാത്രാ പങ്കാളികളെയും ഉപഭോക്താക്കളെയും അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു പ്രഖ്യാപനത്തിൽ, അധികാരികളിൽ നിന്ന് അനുമതി ലഭിക്കാത്തതുകൊണ്ട്, നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ഒരു ചാർട്ടർ പ്രവർത്തനങ്ങളും നടത്തിയിട്ടില്ല എന്ന് ഗോ ഫസ്റ്റ് പറഞ്ഞു. ഗോ ഫസ്റ്റ് അല്ലെങ്കിൽ ഗോ എയറിന്റെ പേരിൽ ഒരു മൂന്നാം കക്ഷി വഴി പ്രചരിപ്പിക്കുന്ന ഏത് വിവരവും വ്യാജമായി കണക്കാക്കണമെന്നും, കൂടാതെ ഗോ ഫസ്റ്റ് ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും വിവരങ്ങൾക്കോ ഇടപാടുകൾക്കോ ഉത്തരവാദിയായിരിക്കില്ല എന്നും പ്രസ്താവനയിൽ പറഞ്ഞു.
കൊച്ചിയിൽ നിന്ന് ഷാർജയിലേക്കുള്ള ചാർട്ടേഡ് സർവീസിനായി ഗോ എയർ വിമാനം കരാർ ലഭിച്ചുവെന്ന ട്രാവൽ ഏജൻസി അവകാശപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ് നൽകിയതെന്ന് ഗോ എയറിന്റെ മേഖലാ മേധാവി ജലീൽ ഖാലിദ് ഗൾഫ് ന്യൂസിനോട് പറഞ്ഞു.
ഇത് നിയമവിരുദ്ധമാണ് എന്നും ഗോ എയർ ട്രാവൽ ഏജൻസിയ്ക്ക് നിയമപരമായ നോട്ടീസ് അയച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. അത്തരം ഒരു ഫ്ലൈറ്റ് പ്രവർത്തിപ്പിക്കാത്തതിനാൽ ആരെങ്കിലും ഫ്ലൈറ്റ് എന്ന് വിളിക്കപ്പെടുന്ന വ്യാജ വിമാനത്തിന് പണം നൽകിയിട്ടുണ്ടെങ്കിൽ ഗോ എയർ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കില്ല എന്നും അദ്ദേഹം വ്യെക്തമാക്കി.