ഇന്ത്യയും SADC രാജ്യങ്ങളും തമ്മിലെ വ്യാപാരം പ്രോൽസാഹിപ്പിക്കാൻ അബൂദബിയിൽ ഇന്ത്യ- SADC ട്രേഡ് കമീഷന് തുടക്കമായി. പ്രമുഖ മലയാളി വ്യവസായി വിജയ് ആനന്ദിനെ സിംബാബ് വേ, യു.എ.ഇ., ഇന്ത്യ എന്നിവിടങ്ങളിലേക്കുള്ള ട്രേഡ് കമീഷണറായി നിയമിച്ചു. SADC അംഗരാജ്യങ്ങൾക്കിടയിൽ ബിസിനസ് അനുകൂല സാഹചര്യം സൃഷ്ടിക്കാൻ പരിശ്രമിക്കുമെന്ന് വിജയാന്ദ് പറഞ്ഞു. ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷൻ ഗൾഫ് ഡയറക്ടർ ബെൻസി ജോർജ്, സിംബാബ്‌വെ എംബസി പ്രതിനിധി ലവ്‌മോർ മസെമോ തുടങ്ങിയവർ സംസാരിച്ചു.സുസ്ഥിര വികസനത്തിൽ നിക്ഷേപം നടത്തുന്നതിൻ്റെ പശ്ചാത്തലത്തിൽ, യുഎഇയിലും സിംബാബ്‌വെ ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലും സുസ്ഥിര വികസന നിക്ഷേപങ്ങളിൽ യുഎഇ മുൻനിരയിലാണെന്നും ഹരിത ഊർജത്തിലും കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനത്തിലും പുരോഗമനാത്മകമായ നിക്ഷേപത്തിന് മാതൃകയാണെന്നും മസെമോ പറഞ്ഞു. യുഎഇയിൽ നിന്നും, യുഎഇയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികളിൽ നിന്നും പ്രത്യേകിച്ച് സൗരോർജ്ജ മേഖലയിൽ അതിവേഗം വലിയ നിക്ഷേപങ്ങൾ വരുവാൻ തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു