ഡൽഹി :പഠനത്തിനും ഗവേഷണത്തിനുമായി സമുദ്രത്തിന്റെ ആഴം കണ്ടെത്തുന്നതിനുമുള്ള പര്യവേക്ഷണം ചെയ്യുന്ന മറ്റ് ആറ് രാജ്യങ്ങൾക്കൊപ്പം ചേർന്ന് ഇന്ത്യ തങ്ങളുടെ ആദ്യത്തെ മനുഷ്യ സമുദ്ര ദൗത്യം ആരംഭിച്ചു.
ശാസ്ത്ര സാങ്കേതിക മേഖലയിൽ ഇന്ത്യ വൻ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്തേക്ക് പോകുമ്പോൾ മറ്റൊരാൾ സമുദ്രത്തിലേക്ക് ആഴ്ന്നിറങ്ങുമെന്നും വെള്ളിയാഴ്ച “സമുദ്രയാൻ”എന്ന് പേരിട്ടിരിക്കുന്ന ദൗത്യം ഉദ്ഘാടനം ചെയ്തുകൊണ്ട് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.
കുടിവെള്ളം, ശുദ്ധമായ ഊർജം, നീല സമ്പദ്‌വ്യവസ്ഥ എന്നിവയ്ക്കായി സമുദ്ര വിഭവങ്ങൾ പര്യവേക്ഷണം ചെയ്യാൻ ഉതകുന്നതാണ് ഈ ദൗത്യം. നിലവിൽ യുഎസ്എ, റഷ്യ, ജപ്പാൻ, ഫ്രാൻസ്, ചൈന എന്നീ രാജങ്ങൾക്കാണ് ഇത്തരത്തിൽ അണ്ടർ വാട്ടർ വാഹനങ്ങൾ ഉള്ളത്.