“ഇന്ത്യൻ വംശജർ… ആഗോളതലത്തിൽ തന്റെ പ്രവർത്തനങ്ങൾ കൊണ്ട് തന്റെ നാടിനെ ഉയർത്തികാട്ടുന്നവരാണ്.”ഒരു പത്രപ്രവർത്തകന്റെ കുറിപ്പാണ് ഇത്. ഇന്ത്യയുടെ നാമം ലോകമാകെ പാറിപ്പറത്തികൊണ്ട് രണ്ട് ഇന്ത്യൻ പൗരൻമാർ..33വയസ്സുകാരനായ ഹീമാചൽപ്രദേശിൽ നിന്നുമുള്ള ഗൗരവ് ശർമ്മ..വെറു14വയസ്സ് മാത്രം പ്രായമുള്ള അനിക ചെബ്രോലു…. ഈ രണ്ടു പേരാണ് തന്റെ രാജ്യത്തിന്റെ അഭിമാനമായിരിക്കുന്നത്.
ഗൗരവ് ശർമ്മ… ഹിമാചൽപ്രദേശിലെ ഹാമിർപൂർ ജില്ലാ സ്വദേശിയായ ഇദ്ദേഹം ന്യൂസീലൻഡ് ഹാമിൽട്ടണിൽ ഡോക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.അവിടെ നിന്നും ന്യൂസീലൻഡ് പാർലമെന്ററി തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്കു വേണ്ടി മത്സരിച്ച് വിജയിച്ചു.. ഇപ്പോഴിതാ പാർലമെന്ററി അംഗമായി തിരഞ്ഞെടുത്തിരിക്കുന്നു.
തന്റെ വിജയത്തിൽ ആഹ്ലാദത്തിലാണ് തന്റെ നാട്ടുകാരും കുടുംബക്കാരുമെല്ലാം തന്റെ വിജയവഴിയെക്കുറിച്ച് പറഞ്ഞുതുടങ്ങുകയാണ് ഗൗരവ്… പത്താംക്ലാസ് പാസായി കുടുംബത്തോടൊപ്പം ന്യൂസീലൻഡിൽ താമസംമാറുകയായിരുന്നു.തുടക്കത്തിൽ ജീവിതത്തിൽ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നു.ആറുവർഷത്തോളം സമയമെടുത്തു അവിടത്തെ ജീവിതം ശരിയായി വരാൻ…അതിനിടയിലും തന്റെ പഠിത്തതിൽ ഒരുകുറവും കാണിച്ചില്ല ഈ കുടുംബം. യൂണിവേഴ്സിറ്റി ഓഫ് ഓക്ക്ലാന്റ് ൽ നിന്നും MBBS പൂർത്തിയാക്കി ഒരു കുട്ടി ഡോക്ടറായി സേവനമനുഷ്ഠിച്ചു.അതിനൊപ്പം തന്നെ വാഷിങ്ടൺ ൽ നിന്നും ബീസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർ ഡിഗ്രിയും കരസ്ഥമാക്കി…
ലേബർ പാർട്ടിയുമായി ചേർന്ന് പലപ്രവർത്തികളും ചെയ്തു പോന്നിരുന്നു. 2014ൽ പാർട്ടിയുടെ വൊലന്റിയർ സ്ഥാനത്ത് നിന്നും തുടങ്ങി പിന്നീട്
ലേബർ പാർട്ടിയുടെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് തന്റെ മികവ് ഉയർന്നു…
തന്റെ പാർട്ടിയോടും പ്രവർത്തകരോടും കാണിച്ച സ്നേഹം തന്നെ പാർലമെന്ററി അംഗം എന്ന സ്ഥാനത്തിന് അർഹനാക്കി….
ഇനി രണ്ടാമത്തെ ആളിലേക്ക് നോക്കിയാലോ?
വെറും 14വയസ്സുമാത്രം പ്രായമുള്ള “അനിക ചെബ്രോലു” എന്ന കൊച്ചു മിടുക്കിയുടെ കണ്ടുപിടിത്തം ചില്ലറയൊന്നുമല്ല.. അമേരിക്കയിലെ 2020ലെ ഏറ്റവും പ്രായം കുറഞ്ഞ ശാസ്ത്രജ്ഞ എന്ന പ്രശസ്തിപത്രവും 25,000ഡോളർ സമ്മാനവുമായി നേടി.
കോവിഡ് വാക്സിൻ എന്ന് എത്തുമെന്ന് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ് ലോകജനത..അതിലേക്കായ് തനിക്കാവുന്നത് പോലെയൊക്കെ ചെയ്യണം എന്ന ദൃഢനിശ്ചയത്തോടെ കൊച്ചുമിടുക്കി കണ്ടെത്തിയതോ കോവിഡിനെതിരെ സാധ്യതയുള്ള ഒരു തെറാപ്പി.കൊറോണ വൈറസിന്റെ ബോഡിയിൽ കാണപ്പടുന്ന പ്രോട്ടീനുമായി താരതമ്യം ചെയ്യാവുന്ന ഒരു തന്മാത്ര കണ്ടെത്തുക.ഈ തന്മാത്ര വൈറസിന്റെ പ്രോട്ടീനുമായി ബന്ധിപ്പിച്ചാൽ അതിന്റെ പ്രവർത്തനം തന്നെ തടസ്സപെടുത്തുന്നതാണ്.അതിലൂടെ വൈറസിന്റെ നശീകരണം സാധ്യമാകുന്നതാണ്.
ലോകത്തിന്റെ തന്നെ ശ്രദ്ധ ആകർശിച്ചേക്കാവുന്ന ഈ കണ്ടുപിടിത്തം തന്റെ കൂടെയുള്ള വൈറോളജിസ്റ്റും ഡ്രഗ് ഡെവലപ്മെന്റ് സ്പെഷ്യയലിസ്റ്റും കൂടെ ചേർന്നാണ് നിർമ്മിച്ചെടുത്തത്…
ഭാവിയിൽ ഒരു മെഡിക്കൽ റിസർച്ചർ ആവുക എന്നതാണ് അനികയുടെ സ്വപ്നം…
ലോകജനതയിൽ തന്നെ എന്നെക്കൊണ്ടാവുന്നത് ചെയ്യണമെന്ന് ഈ ചെറുപ്രായത്തിലും മനസ്സിലേറ്റിയ കൊച്ചു മിടുക്കിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.