യു എ ഇ: പത്മശ്രീ എം എ യൂസഫലിക്ക് ഇൻകാസ് യു എ ഇ അഭിനന്ദനങ്ങൾ അറിയിച്ചു യു എ ഇ ഭരണ കർത്താക്കൾ വിദേശികളോട്, പ്രത്യേകിച്ച് ഇന്ത്യൻ സമൂഹത്തോട് പുലർത്തുന്ന വിശാല മനസ്ക തയുടേയും അംഗീകാരത്തിൻ്റേയും വ്യക്തമായ തെളിവാണ് പത്മശ്രീ എം എ യൂസഫലിയെ അബുദാബി ചേമ്പർ ഓഫ് കോമേഴ്സ്സിൻ്റെ വൈസ് പ്രസിഡണ്ടായ് നിയമിച്ചിട്ടുള്ളത്.
ഒരിന്ത്യക്കാരന്ന് ലഭിക്കുന്ന ഏറ്റവും അഭിമാനകരമായ അംഗീകാരമായിട്ടാണ് പ്രവാസി സമൂഹം ഈ സ്ഥാനലബ്ദ്ധിയെ വിലയിരുത്തുന്നത്.ഒരു വ്യവസായി എന്നതിലുപരി, ജീവകാരുണ്യ / സാമൂഹിക പ്രശ്നങ്ങളിൽ ഇടപ്പെട്ട് സാധാരണക്കാരായ പ്രവാസികളുടെ പ്രയാസങ്ങൾക്ക് ആശ്വാസം നല്കുന്ന ഉന്നത വ്യക്തിത്വത്തിൻ്റെ ഉടമ കൂടിയായ ശ്രീ യൂസഫലിക്ക് ഇൻകാസ് യു എ ഇ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
പുതിയ ഉത്തരവാദിത്വം അദ്ദേഹത്തെ കൂടുതൽ കർമ്മനിരതനും മാനുഷിക പ്രശ്നങ്ങളിൽ ഇടപെടുന്നതിന്ന് സഹായിക്കുമെന്നും, അതിലൂടെ ഇന്ത്യൻ സമൂഹത്തിന്ന് കൂടുതൽ നേട്ടങ്ങൾ കൈവരി ക്കാനാകുമെന്ന് പ്രത്യാശിക്കുന്നതായും ഇൻകാസ് യു എ ഇ ആക്ടിംങ് പ്രസിഡണ്ട് ടി. എ. രവീന്ദ്രനും ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദാലിയും പത്രക്കുറിപ്പിൽ അറിയിച്ചു.