ഷാർജ: കോവിഡ് മൂലം വിദേശത്ത് മരണമടഞ്ഞ പ്രവാസികളുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ സാമ്പത്തിക സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് പാർലമെൻറിൽ അബ്ദുൽ വഹാബ് എം. പി. ഉന്നയിച്ച ചോദ്യത്തിന് അത്യന്തം വിഡ്ഡിത്വം നിറഞ്ഞ മറുപടിയാണ് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നൽകിയിട്ടുള്ളത്.
ഉത്തരവാദിത്തപ്പട്ട ഒരു മന്ത്രിയിൽ നിന്നുണ്ടാകുന്ന ഇത്തരം അസത്യ പ്രസ്താവനകൾ തികഞ്ഞ അവജ്ഞയോടെ യാണ് പ്രവാസികൾ വിലയിരുത്തുന്നതെന്നും തന്മൂലം
അവഗണിക്കുന്ന തായും ഇൻകാസ് യുഎഇ സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് ടി. എ. രവീന്ദ്രനും, ജനറൽ സെക്രട്ടറി പുന്നക്കൽ മുഹമ്മദലിയും പ്രസ്താവനയിൽ
രേഖപ്പെടുത്തി.
പാർലമെൻറിൽ മന്ത്രിയടക്കം പലർക്കും പൊതുജനങ്ങൾക്ക് പൊതുവേയും ലോകാരോഗ്യസംഘടനയുടെ കോവിട്-19 പ്രോട്ടോകോളിനെ കുറിച്ച് ജ്ഞാനമില്ലെ ങ്കിലും, പ്രവാസികൾ ഇക്കാര്യത്തിൽ ബോധവാന്മാരാണ്.സ്വയം അറിയാത്ത കാര്യങ്ങളുടെ അടിസ്ഥാനത്തിൽ
പാർലമെൻറിനെ തെറ്റിദ്ധരിപ്പിക്കാനും പൊതുജനങ്ങളെ വിഡ്ഢികളാക്കാനും ബോധ
പൂർവ്വമായ ശ്രമമാണ് മന്ത്രി നടത്തിയിരിക്കുന്നത്. നാട്ടിൽ കോവിഡ് മൂലം മരണമടഞ്ഞവരുടെ കുടുംബ
ങ്ങൾക്ക് സുപ്രീംകോടതിയുടെ നിർദ്ദേശാനുസരണം ഉള്ള സാമ്പത്തിക സഹായം നൽകുന്നതിൽ പ്രവാസികളെ കൂടി പരിഗണിക്കണമെന്ന ആവശ്യം അട്ടിമറി ക്കാനാണ് മന്ത്രി ശ്രമിക്കുന്നത്.
പ്രവാസികൾ അനുഭവിക്കുന്ന യാത്രാ വിലക്കിനു പരിഹാരം കാണൽ,
മുൻഗണനാടിസ്ഥാനത്തിൽ വാക്സിൻ നൽകൽ തുടങ്ങിയ രംഗത്ത് ക്രിയാത്മകമായി ഒന്നും ചെയ്യാനാവാതെ നാണംകെട്ട കേന്ദ്ര സർക്കാരിൻ്റെ മുഖം രക്ഷിക്കാനുള്ള വിഫലശ്രമം കൂടിയാണ് മന്ത്രി നടത്തുന്നത്.
ഏറ്റവും കൂടുതൽ വിദേശനാണ്യം നേടിത്തരുന്ന പ്രവാസികളുടെ അവസ്ഥ ഇതാണെങ്കിൽ മറ്റുള്ളവർ അനുഭവിക്കുന്ന അവഗണന ഊഹിക്കാവുന്നതി ന്നപ്പുറമാണ്. പെട്രോൾ വില വർദ്ധനവിനെ ന്യായീകരിക്കാൻ മന്ത്രി നടത്തിയ മിമിക്രി പ്രകടനങ്ങൾ ജനങ്ങൾ ഇനിയും മറന്നിട്ടില്ല. ആ വിധത്തിൽ മാത്രമാണ് ഇത്തരം അഭിപ്രായ ങ്ങളെ ജനങ്ങൾ വിലയിരുത്തുന്നതു.
പ്രവാസികൾക്കായ് ചെയ്യാത്ത കാര്യങ്ങൾ ചെയ്തുവെന്ന് ബോധ്യപ്പെടുത്താൻ ശ്രമിക്കുമ്പോൾ മന്ത്രി സ്വയം അവഹേളിക്കപ്പെടുകയാണെന്ന കാര്യമെങ്കിലും തിരിച്ചറിയാനുള്ള വിവേകം അദ്ദേഹത്തിന്നുണ്ടാകട്ടെയെന്ന് ഇൻകാസ് നേതാക്കൾ പ്രത്യാശിച്ചു.