ദുബായ്: 2021-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫ് ചരിത്ര വിജയം നേടുമെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് പത്മജ വേണുഗോപാൽ പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു ഡി എഫ് – എൽ ഡി എഫ് വോട്ടിംഗ് ശതമാനത്തിൽ കാര്യമായ വ്യത്യാസമുണ്ടായിട്ടില്ല. പിണറായി സർക്കാരിന്റെ അഴിമതിയും കൊള്ളരുതായ്മയും പൊതു ജനം ചർച്ച ചെയ്യുന്ന തെരഞ്ഞെടുപ്പായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. ഇൻകാസ് ദുബൈ തൃശൂർ ജില്ലാ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം പറഞ്ഞത്.
കിറ്റ് വിതരണം ചെയ്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ഇടതുമുന്നണിയുടെ തീരുമാനം. ഏപ്രിൽ വരെ മാത്രം കിറ്റ് വിതരണം നീട്ടിയത് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള നീക്കമാണ്.
മുഖ്യമന്ത്രി അടക്കമുള്ള നേതാക്കൾ വർഗീയമായി സംസാരിക്കുന്നുവെന്നത് ഇടതുപക്ഷത്തിന് ധാർമികത പോലും നഷ്ടപ്പെട്ടിരിക്കുന്നുവെന്നതി
കേരളത്തെ പിറകോട്ട് നയിച്ച പിണറായിക്കാലമെന്ന് ചരിത്രം ഈ സർക്കാരിനെ വിശേഷിപ്പിക്കും. തൊഴിലില്ലായ്മ രൂക്ഷമാക്കിയും സ്വജനപക്ഷപാതം നടത്തിയും കേരളത്തിലെ യുവജനങ്ങളെ വഞ്ചിച്ചു. വാഗ്ദാനങ്ങൾ മാത്രം നൽകി പ്രവാസികളെ ചതിച്ചതും ഈ സർക്കാരാണ്. സർക്കാരിനെതിരെയുള്ള ജനവികാരം നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.
ഇൻകാസ് യു എ ഇ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് എൻ പി രാമചന്ദ്രൻ, ഇൻകാസ് ദുബൈ തൃശൂർ ജില്ലാ പ്രസിഡന്റ് ബി പവിത്രൻ, ജനറൽ സെക്രട്ടറി റിയാസ് ചെന്ത്രാപ്പിന്നി, ട്രഷറർ ഫിറോസ് മുഹമ്മദാലി, ഷാജി സുൽത്താൻ തുടങ്ങിയവർ സംബന്ധിച്ചു.