യുഎഇയിൽ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളോ സംഘടനകളോ നൽകുന്ന ഇ-രേഖകളുടെ കള്ളപ്രമാണങ്ങൾ ഉണ്ടാക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ.തടവും കുറഞ്ഞത് 1.5 ലക്ഷം മുതൽ 7.5 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. മറ്റു സ്ഥാപനങ്ങളുടെ വ്യാജ ഇ–രേഖയുണ്ടാക്കിയാൽ ഒരു ലക്ഷം മുതൽ 3 ലക്ഷം ദിർഹം വരെ പിഴയുണ്ട്.