യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 189 പേർ കോവിഡ്19 ബാധിതരായതായും 287 പേർ രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മരണം റിപ്പോർട്ട് ചെയ്തതോടെ മരിച്ചവർ ആകെ 2,103 ആയി . 7,36,897ആണ് ആകെ രോഗികൾ.7,29, 835 പേരാണ് രോഗമുക്തി നേടിയത്. .4,959 പേർ ചികിത്സയിലുണ്ട്. വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും ഇവർക്കു മികച്ച ചികിത്സയാണു നൽകുന്നതെന്നും അധികൃതർ പറഞ്ഞു. രാജ്യത്ത് 2,61,502 പേർക്കു കൂടി പിസിആർ പരിശോധന നടത്തിയതോടെ ആകെ കോവിഡ്19 പരിശോധന 84.5 ദശലക്ഷത്തിലേറെ ആയതായി അധികൃതർ അറിയിച്ചു.കോവിഡ്19 പ്രോട്ടോ കോൾ പിന്തുടരുന്നതിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നു നിർദേശിച്ചു. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.
നിയമലംഘനങ്ങൾ ശ്രദ്ധയിൽ പ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ 600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം ഇന്നലെ 32,184 ഡോസ് കൊവിഡ് വാക്സിൻ യുഎഇയില്‍ വിത രണംചെയ്‍തു . ഇതുവരെ നൽകിയിട്ടുള്ള മൊത്തം ഡോസുക ളുടെ എണ്ണം 20,196,549 ആയി.100 പേര്ക്ക് 204.20 ഡോസ്എന്ന നിരക്കിലാണ് രാജ്യത്തെവാക്സിനേഷൻനില.
സമൂഹത്തിലെ എല്ലാ തുറകളിലുമു ള്ളവർക്ക് വാക്സിൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര വാക്സിനേഷൻ പദ്ധതിയാണ് യു.എ. ഇ നടപ്പാക്കുന്നത്… കോവിഡ് വാക്സിനേഷൻ വർധി പ്പിച്ചതും പരിശോധ നകളുടെ എണ്ണം കൂട്ടിയതുമാണ് ഇത്തര മൊരു നേട്ടം കരസ്ഥമാക്കാൻ കാരണമെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. 94ശതമാനത്തി ലേറെ ആളുകൾക്കും വാക്സിന്റെ ഒരു ഡോസ് നൽകി കഴിഞ്ഞു. ഇതിൽ 83 പേർ വാക്സിൻ രണ്ടു ഡോസുകൾ സ്വീകരിച്ചിട്ടുണ്ട്.