സാമൂഹിക സന്തോഷ സൂചികയിൽ ദുബായ് പോലീസ് പ്രവർത്തനങ്ങൾക്ക് 91.1 ശതമാനം അംഗീകാരം രേഖപ്പെടുത്തി. വാർഷിക പരിശോധന പദ്ധതിയുടെ ഭാഗമായി ദുബായ് പോലീസ് കമ്യൂണിറ്റി ഹാപ്പിനെസ് ജനറൽ ഡിപ്പാർട്ട്മെന്റാണ് കണക്കുകൾ പുറത്തുവിട്ടത്. സാമൂഹികക്ഷേമം ലക്ഷ്യമിട്ട് 23 പദ്ധതികളാണ് ദുബായ് പോലീസ് നടപ്പാക്കിയത്.വിവിധ സ്വകാര്യ, പൊതു സ്ഥാപനങ്ങളുമായി 193 ഉടമ്പടികളിലും ഇതേ കാലയളവിൽ ദുബായ് പോലീസ് ഒപ്പുവെച്ചു. 1,005,733 ആളുകൾ ഇതിന്റെ ഗുണഭോക്താക്കളായി. പൊതുജനങ്ങളെ ഭാഗമാക്കി 654 വൊളന്റിയർ പദ്ധതികൾ നടപ്പാക്കി. 14,199 ആളുകൾ ഇതിന്റെ ഭാഗമായി. ദുബായ് പോലീസ് മ്യൂസിയത്തിൽ 7414 പേർ സന്ദർശനം നടത്തി.
സാമൂഹിക ക്ഷേമം ഉറപ്പാക്കിക്കൊണ്ട് 15 തൊഴിൽ നയങ്ങൾ പോലീസ് രൂപവത്കരിച്ചു. 3056 ബോധവത്കരണപദ്ധതികൾ നടപ്പാക്കി. ദുബായ് പോലീസ് സോഷ്യൽ മീഡിയ അക്കൗണ്ടുകളും ജനങ്ങൾക്ക് ഏറ്റവുംമികച്ച സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതായി.ദുബായ് പോലീസ് ആക്ടിങ് അസിസ്റ്റന്റ് കാമാൻഡർ മേജർ ജനറൽ അഹമ്മദ് മുഹമ്മദ് റാഫി, കമ്യൂണിറ്റി ഹാപ്പിനെസ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് അലി സുഹൈൽ എന്നിവർ നേട്ടങ്ങൾ വിശദീകരിച്ചു