കുവൈറ്റ്: കുവൈറ്റിൽ താമസാനുമതി രേഖ നിയമം ലംഘിച്ചതിന് ഒരാഴ്ചക്കിടെ 426 പേരെ നാടുകടത്തി. നിയമലംഘനത്തിന് പിടിയിലാകുന്നവരെ എത്രയും പെട്ടെന്ന് നാടുകടത്തണമെന്ന ആഭ്യന്തരമന്ത്രി ഷെയ്ഖ് താമിർ അലി അൽ സബാഹിന്റെ നിർദേശാനുസരണം അണ്ടർസെക്രട്ടറി മേജർ ജനറൽ ഷെയ്ഖ് ഫൈസൽ നവാഫ് അൽ അഹമ്മദ് അൽ സബാഹ് ഉത്തരവിട്ടിരുന്നു.