അബുദാബി : അബുദാബിയിൽ ∙അമിതവേഗവും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്‌താൽ തടവും പിഴയും കിട്ടും. മണിക്കൂറിൽ 300 കിലോമീറ്ററിലധികം വേഗത്തിൽ വാഹനമോടിക്കുകയും ദൃശ്യം പ്രചരിപ്പിക്കുകയും ചെയ്തയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അബുദാബി ജുഡീഷ്യൽ വകുപ്പ് ആണ് അറിയിച്ചത് .മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുംവിധം നിയമലംഘനം നടത്തുന്നവർക്ക് തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷയുണ്ടാകും. അധാർമിക പ്രവൃത്തികളുടെ ദൃശ്യങ്ങൾ പങ്കുവയ്ക്കരുതെന്നും അഭ്യർഥിച്ചു.