അബുദാബി: അബുദാബിയിൽ പുതിയ വാഹനം വാങ്ങുന്ന സ്ഥലത്തു നിന്നുതന്നെ നേരിട്ട് റജിസ്റ്റർ ചെയ്യാവുന്ന സംവിധാനം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഇതിനായി 14 കാർ ഡീലർമാർക്കും ഏജൻസികൾക്കും അനുമതി നൽകി.ഡയറക്ട് റജിസ്ട്രേഷൻ എന്ന സംവിധാന ത്തിലൂടെയാണ് ഇതു സാധ്യമാക്കുക. ഇതോടെ വാഹനം റജിസ്റ്റർ ചെയ്യാനായി ട്രാഫിക് വകുപ്പിൽ എത്തേണ്ടതില്ല. നവീനവും ക്രിയാത്മകവുമായ സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ നിലവാരമുള്ള സേവനങ്ങൾ നൽകി ഉപഭോക്തൃ സംതൃപ്തി നേടുകയാണ് ലക്ഷ്യം.