യുഎഇ : GCC GOV HR അവാർഡ് 2021-ന്റെ ഡിജിറ്റൽ ഹ്യൂമൻ റിസോഴ്സ് അവാർഡ് വിദ്യാർത്ഥികൾക്കായുള്ള ദുബായ് പോലീസ് പ്ലാറ്റഫോം ആയ ഇഫാദ് സ്വന്തമാക്കി.
വിദ്യാർത്ഥികളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും മനുഷ്യരിൽ നിക്ഷേപം നടത്തുന്നതിനുമുള്ള സേനയുടെ തന്ത്രം നിറവേറ്റുന്നതിൽ ഈ പ്ലാറ്റ്ഫോം വിജയിച്ചതിന്റെ തെളിവാണ് ഈ അവാർഡെന്നും ലഭിച്ചതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ദുബായ് പോലീസിലെ ഹ്യൂമൻ റിസോഴ്സസ് ജനറൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ഡോ സാലിഹ് അബ്ദുല്ല മുറാദ് പറഞ്ഞു.
മാതൃകാപരമായ നേതൃത്വം പ്രകടമാക്കിയ പൊതുമേഖലാ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും മികച്ച നേട്ടങ്ങൾ ഉയർത്തിക്കാട്ടാനും ആദരിക്കാനും ആഘോഷിക്കാനുമാണ് GCC GOV HR അവാർഡുകൾ ലക്ഷ്യമിടുന്നത്.