യുഎഇയില്‍ ടൂറിസ്റ്റ് വിസയില്‍ യുഎഇയില്‍ എത്തുകയും വിസ കാലാവധി അവസാനിക്കാന്‍ ദിസവങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ ആയിരിക്കും മിക്കവരും വിസ കാലാവധി നീട്ടുന്നതിനെക്കുറിച്ച് ചിന്തിക്കുക. ടൂറിസ്റ്റ് വിസയില്‍ യുഎഇയില്‍ എത്തി എങ്ങനെയാണ് ടൂറിസ്റ്റ് വിസ കാലാവധി നീട്ടുക എന്നതിനെക്കുറിച്ച് പരിശോധിക്കാം.നിങ്ങള്‍ യുഎഇയില്‍ ആയിരിക്കുമ്പോള്‍ തന്നെ നിങ്ങളുടെ യുഎഇ ടൂറിസ്റ്റ് വിസ നീട്ടാന്‍, നിങ്ങള്‍ക്ക് പാസ്‌പോര്‍ട്ട്, ആവശ്യമായ രേഖകള്‍, എക്സ്റ്റന്‍ഷന്‍ ഫീസ് എന്നിവയുമായി ഒരു എമിഗ്രേഷന്‍ ഓഫീസ് സന്ദര്‍ശിച്ച് എമിഗ്രേഷന്‍ കണ്‍ട്രോള്‍ അതോറിറ്റി (ICP) വഴി വിസ കാലാവധി നീട്ടുന്നതിനായി അപേക്ഷിക്കാവുന്നതാണ്. വിസ കാലാവധി നീട്ടല്‍ ഐസിപി സ്മാര്‍ട്ട് സര്‍വീസസ് പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈനായി ചെയ്യാന്‍ കഴിയുന്നതാണ്. നിങ്ങളുടെ നിലവിലെ വിസ കാലഹരണപ്പെടുന്നതിന് മുമ്പ് അപേക്ഷിച്ച് വിസ കാലാവധി നീട്ടിടെന്ന് ഉറപ്പാക്കുക.
ഓര്‍മ്മിക്കേണ്ട പ്രധാന കാര്യങ്ങള്‍:
വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പുതന്നെ വിസ പുതുക്കല്‍ പ്രക്രിയ ആരംഭിക്കുക. അങ്ങനെ ചെയ്താല്‍ രാജ്യത്തെ നിയമങ്ങള്‍ക്ക് അനുസൃതമായുള്ള പിഴകളില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷ നേടാം.
ആവശ്യമായ രേഖകള്‍:
നിങ്ങളുടെ ഒറിജിനല്‍ പാസ്‌പോര്‍ട്ട്, അടുത്തിടെ എടുത്ത ഒരു പാസ്‌പോര്‍ട്ട് സൈസിലുള്ള ഫോട്ടോ, നിലവിലുള്ള വിസയുടെ ഒരു പകര്‍പ്പ് എന്നിവ നിങ്ങള്‍ക്ക് ആവശ്യമായി വന്നേക്കാം.
ഓണ്‍ലൈന്‍ അപേക്ഷ:
മിക്ക യുഎഇ എമിറേറ്റുകളിലും ഐസിപി സ്മാര്‍ട്ട് സര്‍വീസസ് പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈനായി വിസ കാലാവധി നീട്ടുന്നതിന് അപേക്ഷിക്കാം
യോഗ്യത പരിശോധിക്കുക:
എല്ലാ ടൂറിസ്റ്റ് വിസകളും കാലാവധി നീട്ടുന്നതിന് യോഗ്യമല്ല. അതിനാല്‍ നിങ്ങളുടെ വിസ തരവും കാലാവധി നീട്ടാനുള്ള സാധ്യതകളും എമിഗ്രേഷന്‍ അധികാരികളുമായി സംസാരിച്ച് ശരിയാംവിധം മനസ്സിലാക്കുക.