സുസ്ഥിര പാക്കേജിങ് രംഗത്തെ യുഎഇ ആസ്ഥാനമായുള്ള പ്രമുഖ കമ്പനിയായ ഹോട്ട്‌പാക്ക് ഗ്ലോബൽ ഇക്കോവാദിസിൻ്റെ “കമ്മിറ്റഡ്” ബാഡ്ജ് നേടി. പാരിസ്ഥിതിക ഉത്തരവാദിത്തം, ധാർമിക ബിസിനസ്സ് രീതികൾ, തൊഴിലാളികളോടും മനുഷ്യാവകാശങ്ങളോടുമുള്ള ബഹുമാനം, സുസ്ഥിരമായ ഉറവിടം, സംഭരണം എന്നീ മേഖലകളിൽ ഹോട് പായ്ക്ക് കാണിക്കുന്ന പ്രതിബദ്ധത പരിഗണിച്ചാണ് ഈ അംഗീകാരം.
പാരിസ്ഥിതിക പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും ന്യായമായ തൊഴിൽ സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിര സംഭരണ നയങ്ങൾ സമന്വയിപ്പിക്കുന്നതിനും രൂപകൽപന ചെയ്ത സംരംഭങ്ങളിലാണ് ഹോട്പായ്ക്ക് അവരുടെ സുസ്ഥിര പദ്ധതി നിർമിച്ചിരിക്കുന്നത്. ഈ സംരംഭങ്ങളിലൂടെ സുസ്ഥിര വികസനത്തിനായുള്ള യുഎഇയുടെ പ്രതിജ്ഞാബദ്ധതയ്ക്ക് അർത്ഥവത്തായ സംഭാവനകൾ നൽകിക്കൊണ്ട് പരിസ്ഥിതി സംരക്തിൻ്റെ ഒരു സംസ്കാരം വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യമെന്നും അറിയിച്ചു. ഇക്കോവാദിസ് ‘കമ്മിറ്റഡ്’ ബാഡ്ജ് ഹോട് പായ്ക്കിൻ്റെ സുസ്ഥിരതാ യാത്രയിലെ നാഴികക്കല്ലാണെന്ന് ഹോട്ട്‌പായ്ക്ക് ഗ്ലോബൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ പി.ബി. അബ്ദുൽ ജബ്ബാർ പറഞ്ഞു. ഞങ്ങളുടെ പ്രവർത്തനങ്ങൾ പരിസ്ഥിതി സംരക്ഷണത്തിനും സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിനും അനുസരിച്ചാണ് സ ജ്ജമാക്കുന്നത്. ഈ തിരിച്ചറിവ് ഹരിത ഭാവിക്കായി ഞങ്ങളുടെ സംരംഭങ്ങൾ വികസിപ്പിക്കുന്നത് തുടരാൻ പ്രചോദിപ്പിക്കുന്നു. 4,000-ത്തിലേറെ ജീവനക്കാരുള്ള ഒരു കമ്പനി എന്ന നിലയിൽ സമൂഹത്തിനും പരിസ്ഥിതിക്കും ഗുണകരമാകുന്ന പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ഈ സർട്ടിഫിക്കേഷൻ വെറുമൊരു അംഗീകാരമല്ലെന്നും നമ്മുടെ ഗ്രഹത്തോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്തത്തെ ഓർമിപ്പിക്കുന്നുവെന്നും ഹോട് പായ്ക്ക് ഗ്ലോബൽ എക്സിക്യുട്ടീവ് ഡയറക്ടർ പി.ബി.സൈനുദ്ദീൻ പറഞ്ഞു. ഞങ്ങൾ നടത്തുന്ന ഓരോ സുസ്ഥിര തിരഞ്ഞെടുപ്പും നടപ്പിലാക്കുന്ന ഓരോ സംരംഭവും പാരിസ്ഥിതിക പ്രശ്നം കുറയ്ക്കുന്നതിനും ധാർമിക സമ്പ്രദായങ്ങൾക്ക് മുൻഗണന നൽകുന്നതിനുമുള്ള ആഴത്തിലുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതായും വ്യക്തമാക്കി.
ആഗോള വിതരണ ശൃംഖലകളിലെ സുസ്ഥിരത നിരീക്ഷിക്കുന്നതിനുള്ള പ്രധാന പരിഹാരം നൽകുന്ന പ്രസ്ഥാനമാണ് ഇക്കോവാദിസ്.