കാലിഫോർണിയ: ഹോളിവുഡ് നടൻ ഡാനിയേൽ ക്രെയ്‌ഗിന് ഹോളിവുഡ് വാൽക്ക് ഓഫ് ഫെയിം സ്റ്റാർ നൽകി ആദരിക്കും. ജെയിംസ് ബോണ്ട് ന്റെ അവസാന ചിത്രമായ ‘നോ ടൈം ടു ഡൈ’ ന്റെ യു.എസ്. റിലീസിന് മുന്നോടിയായിട്ടാണ് ചടങ്ങ്. ഒക്ടോബർ 6-നാണ് ചടങ്ങ്.
2704-ാമത്തെ സ്റ്റാർ ആണ് വാൽക്ക് ഓഫ് ഫെയിം ൽ നൽകുന്നത്. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ജെയിംസ് ബോണ്ട് താരമായി മാറുകയാണ് ക്രൈയ്‌ഗ്. ഡേവിഡ് നിവേൻ, റോജർ മൂർ, പീഴ്സ് ബ്രോസ്നൻ എന്നിവരാണ് നേരത്തെ സ്റ്റാർ സ്വന്തമാക്കിയത്.
ടെലിവിഷൻ സിനിമകളിൽ ബോണ്ട് കഥാപാത്രത്തെ അവതരിപ്പിച്ചതിന് ബാരി നെൽസൺ നേരത്തെ സ്റ്റാർ നേട്ടം കൈവരിച്ചിട്ടുണ്ട്.’നോ ടൈം ടു ഡൈ’ എന്ന ചിത്രത്തിലെ വില്ലൻ റാമി മലേക് ബോണ്ട് ന്റെ അവസാനത്തെയും അഞ്ചാമത്തെയും രൂപത്തിലെത്തുന്ന ക്രൈഗ് നെ കുറിച്ച് ചടങ്ങിൽ സംസാരിക്കും.
ബോണ്ട് ഫ്രഞ്ചേസി നിർമ്മാതാക്കൾ ആയ മൈക്കൽ ജി വില്സൺ, ബാർബറെ ബ്രെക്കോളി എന്നിവരും ചടങ്ങിൽ അതിഥി പ്രഭാഷകരാകും. വാൽക്ക് ഓഫ് ഫൈയിമിന്റെ ഇവിന്റിൽ ഹോളിവുഡ് ചേംബർ ഓഫ് കോമേഴ്‌സ് ചെയർ നിക്കോള് മിൽക്കാഹാ നയിക്കും.
ഡാനിയേൽ ക്രൈഗ്, ബോണ്ട് ചിത്രങ്ങളിലൂടെ ഒരു ബ്രിട്ടീഷ് സാംസ്‌കാരിക ചിഹ്നമായിമാറിയെന്നും, റോജർ മൂർന്റെ സ്റ്ററിന് സമീപം തന്നെ ക്രൈഗ് ന്റെ ടെറസ്സോ വാൽക്ക് ഓഫ് ഫെയിം സ്റ്റാർ സ്ഥാപിക്കുമെന്നും അതിൽ അതിയായ സന്തോഷം ഉണ്ടെന്നും, ഈ നേട്ടം ആരാധകരെ ആവേശഭരിതരാക്കുമെന്നും ഹോളിവുഡ് വാൽക്ക് ഓഫ് ഫെയിം നിർമ്മാതാവ് അന മാർട്ടീനെസ്സ് പ്രസ്ഥാവനയിൽ അറിയിച്ചു.
‘കാസിനോ റോയൽ’, ‘ക്വാണ്ടം ഓഫ് സൊലേസ്’, ‘സ്കൈഫാൾ’, ‘സ്‌പെക്ടർ’ എന്നിവയിലെ തന്റെ മുൻ ബോണ്ട് വേഷങ്ങൾക്ക് പുറമേ, റയാൻ ജോൺസന്റെ വുഡുനിറ്റ് മിസ്റ്ററി ‘നൈവ്സ്’.