ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കി ഫ്രാന്‍സ്. ഇത്തരം തീരുമാനം കൈക്കൊള്ളുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഫ്രാന്‍സ് മാറി. പാര്‍ലമെന്റിന്റെ ഇരുസഭകളും സംയുക്തസമ്മേളനം ചേര്‍ന്ന് നടത്തിയ അന്തിമവോട്ടെടുപ്പില്‍ 72-ന് എതിരെ 780 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. സ്ത്രീകള്‍ക്ക് ഗര്‍ഭച്ഛിദ്രത്തിനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ 1958-ലെ ഫ്രഞ്ച് ഭരണഘടന ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷ അംഗങ്ങളും വോട്ടുചെയ്തു.
ഗര്‍ഭച്ഛിദ്രം ഭരണഘടനാവകാശമാക്കുന്ന നിര്‍ണായക ഭേദഗതി ബില്ലിന് നേരത്തെ ഫ്രഞ്ച് സെനറ്റിന്റെ അംഗീകാരം ലഭിച്ചിരുന്നു. പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 267 അംഗങ്ങള്‍ അനുകൂലമായി വോട്ടുചെയ്തപ്പോള്‍ എതിര്‍ത്തത് വെറും 50 പേര്‍ മാത്രമായിരുന്നു. ചരിത്രതീരുമാനം കൈക്കൊണ്ടതിന് പിന്നാലെ പാരിസിലെ ഈഫല്‍ ടവറില്‍ ആഘോഷങ്ങള്‍ തുടങ്ങി. എന്റെ ശരീരം എന്റെ തീരുമാനം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ആഘോഷങ്ങള്‍