ടോക്കിയോ :ഇത് ഇന്ത്യൻ ചരിത്രം ഒളിമ്പിക്സ് നഗരത്തിൽ ഇന്ത്യൻ പതാക പറപ്പിക്കാൻ നീരജ് രാജ്യത്തിനിതു ചരിത്ര നിമിഷം അത്ലറ്റിക്സിൽ ഒരു മെഡലെന്ന ഇന്ത്യയിലെ ജനകോടികളുടെ സ്വപ്നം യാഥാർഥ്യമാക്കിയാണ് നീരജ് അഭിമാനമായത്.
ലോക ഒന്നാം നമ്പർ താരം ജർമനിയുടെ യൊഹാനസ് വെറ്ററായിരിക്കും ചോപ്രക്ക് ഏറ്റവും വെല്ലുവിളിയുയർത്തുമെന്നു കരുതിയത് എന്നാൽ അങ്ങനെ ആവാൻ അദ്ദേഹത്തിന് സാധിച്ചില്ല.87.58 മീറ്റർ എന്ന ദൂരത്തേക്ക് ജാവലിൻ പായിച്ചാണ് നീരജിന്‍റെ മെഡൽ സ്വർണമെഡൽ നേടിയത്.