ദുബായ് : ദുബായിലെ അയൽപക്കങ്ങൾക്കായുള്ള സൗജന്യ, പ്രാദേശിക, സാമൂഹിക ആശയവിനിമയ ശൃംഖലയായ “ഹായ്” ആപ്പുമൊത്ത് സഹകരണവുമായി ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി.
ദുബായ് നഗരിയിലെ താമസക്കാരായ അയൽപ്പക്കങ്ങൾക്കിടയിൽ പരസ്പരം ആശയവിനിമയം നടത്തി ഒരു സൗഹൃദാന്തരീക്ഷം നിലനിർത്താൻ സഹായകമാവുന്ന ഒരു സംരംഭമാണ് ഹായ് ആപ്പ്. ഓരോ അയൽപ്പക്കങ്ങളിലും ഓരോ ഗ്രൂപ്പ് ഉണ്ടാക്കി അവരുടെ പൊതുവായ താൽപ്പര്യങ്ങൾ, മുൻഗണനകൾ കൈമാറാനും അതോടൊപ്പം അവരുടെ കമ്മ്യൂണിറ്റികൾക്കുള്ളിലെ സർഗ്ഗാത്മക പ്രതിഭകളെ അവരുടെ പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുന്നതിനും അവരുടെ ക്രിയാത്മക സേവനങ്ങൾ നൽകുന്നതിനുമുള്ള അവസരം നൽകുന്നതിനും ഈ സംരംഭം വഴി സഹായകമാവുന്നു.
“സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കൂട്ടായ്മകൾ,കമ്മ്യൂണിറ്റി ഔട്ട്റീച്ച്, ബിസിനസ്സ് പിന്തുണ എന്നിവയ്ക്കുള്ള പുതിയതും ഫലപ്രദവുമായ മാർഗങ്ങളായി മാറിയിരിക്കുന്നു. ഞങ്ങളുടെ സാംസ്കാരിക ദൗത്യം കൈവരിക്കാൻ ഈ മേഖലയിലെ വിദഗ്ധരുമായി സഹകരിച്ച് ഹായ് പോലെയുള്ള നവീനാശയങ്ങളിൽ പങ്കാളികളാകാൻ ഞങ്ങൾ എപ്പോഴും താൽപ്പര്യപ്പെടുന്നു. ക്രിയേറ്റീവ് കമ്മ്യൂണിറ്റിയെ പിന്തുണയ്ക്കുന്നതിനും ദുബായിലെ സാംസ്കാരിക ഭൂപ്രകൃതിയെ പ്രോത്സാഹിപ്പിക്കുന്നതിനും പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തിലുള്ള ഞങ്ങളുടെ വിശ്വസ്ഥതയെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നുവെന്നും ദുബായ് കൾച്ചർ ഡയറക്ടർ ജനറൽ ഹലാ ബദ്രി പറഞ്ഞു.