തിരക്കുപിടിച്ച ജീവിതവഴിയിൽ ഒന്നിനും സമയമില്ലാതായിരിക്കുന്നു ആധുനിക മനുഷ്യരിൽ… ഭക്ഷണം കഴിക്കുന്നത്,കുളിക്കുന്നത്, ബന്ധങ്ങൾക്കായ് ചിലവിടുന്നത്,വ്യായാമം ചെയ്യുന്നത്, ജോലിചെയ്യുന്നത്, ഉറങ്ങുന്നത്, എല്ലാ കാര്യങ്ങളിലും ഒരു കൃതിയാണ്.. എന്തിന് മനസ്സറിഞ്ഞ് ഒന്ന് ചിരിക്കുന്നതിൽ വരെ ധൃതിയാണ്.. ഇത്തരത്തിലുള്ളവരെകണ്ടാൽ തോന്നും ഇത് കഴിഞ്ഞാൽ എങ്ങോട്ടോ അവർക്ക് പോകാനോ അതുമല്ലെങ്കിൽ എന്തെങ്കിലും കാര്യമായ പണിയുണ്ട് എന്ന് തോന്നിപ്പോകും…
ഒന്നിനും സമയമില്ലാത്ത ഈ ജീവിതത്തിൽ ഇത്തിരി സമയം കണ്ടെത്താൻ തിരഞ്ഞെടുക്കുന്നതോ അത് ഉറക്കത്തിന്റെ സമയത്തിൽ നിന്നാണ്..
ഉറക്കത്തിന്റെ സമയത്തിൽ മാറ്റം വന്നാൽ ഒരു കുഴപ്പവുമില്ല എന്നാണ് മിക്കവരുടേയും ധാരണ.. രാത്രിയാകുമ്പോൾ എല്ലാവരും ഉറങ്ങുന്നു അത് കൊണ്ട് നമ്മളും ഉറങ്ങാം എന്ന ധാരണയിൽ ആണ് ചില കൂട്ടർ… നമ്മുടെ ആരോഗ്യത്തെ നിർണയിക്കുന്ന സുപ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ഉറക്കം എന്നത്.. ഒരാൾ എത്രനേരം ഉറങ്ങുന്നു എന്ന മാനദണ്ഡം വെച്ച് അയാൾ ആരോഗ്യവാനാണോ എന്ന് പറയാൻ കഴിയുന്നതാണ്…അത് പോലെ രോഗപ്രതിരോധ ശേഷിയും ഉറക്കവും നേർഅനുപാതത്തിൽ സഞ്ചരിക്കുന്നവയാണ്. നല്ല ഉറക്കം ഉണ്ടെങ്കിൽ നല്ല പ്രതിരോധശക്തിയും ഉണ്ട് എന്ന് പറയാം..
രക്തത്തിലെ ധവള രക്ഷിതാണുക്കളിലെ ഒരു വിഭാഗമാണ് ടി-കോശങ്ങൾ. ശരീരത്തിനു പ്രധിരോധ ശേഷി നൽകുന്നതും ഈ കോശങ്ങളാണ്.. നന്നായി ഉറങ്ങുന്നവരിൽ ഈ കോശങ്ങൾ ധാരാളമാണ് കാണുന്നു. അത് പോലെ ഉറക്കക്കുറവ് ടി-കോശങ്ങളെ ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നതാണ് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്…
ശരീരത്തിലെ ഓരോ പ്രവർത്തനങ്ങളും ഒരു താളത്തിലാണ് നടക്കുന്നത് എന്നാണ് പറയപ്പെടുന്നത്.. ഒന്ന് താളംതെറ്റിയാൽ പിന്നെ എല്ലാം താളംതെറ്റി കുളമാകും എന്ന് പ്രത്യേകം പറയേണ്ടല്ലോ…
നമ്മുടെ തലച്ചോറിൽ ആണ് ഈ താളങ്ങളുടെയൊക്കെ കടിഞ്ഞാൺ..നമ്മൾ പതിവായ് ഉറങ്ങുന്ന നേരമായാൽ ആ സമയം മുതൽ ഉറങ്ങാനുള്ള ശ്രമം നമ്മുടെ ശരീരം കാണിക്കാറില്ലേ? തലച്ചോറിന്റെ പ്രവർത്തനം അനുസരിച്ച് ശരീരത്തിൽ മെലാറ്റോണിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നു. ഈ ഹോർമോണാണ് കൃത്യമായ സമയത്ത് ഉറക്കിലേക്ക് നമ്മെ നയിക്കുന്നത്.. ഉറക്കത്തിന്റെ താളം തെറ്റിയാൽ പിന്നെ തലച്ചോറിന്റെ താളവും തെറ്റും..
ഉറക്കക്കുറവ് പലതരം ഹോർമോണുകളുടെ അളവിൽ ക്രമക്കേട് ഉണ്ടാക്കുന്നതായ് കണ്ടെത്തിയിട്ടുണ്ട്.. തൻമൂലം പലതരം രോഗങ്ങളും നമ്മെ പിടികൂടുന്നു..
ഉറക്കക്കുറവ് ഉണ്ടാകുന്നവരിൽ ഏറെപ്പേരും മനപ്പൂർവ്വം ഉറങ്ങാത്തതല്ല.. ശാരീരികവും മാനസികവുമായ പലബുദ്ധിമുട്ടുകളും ഉറക്കകുറവിന് കാരണമായേക്കാം…