ലോക രാജ്യങ്ങളിലെ നേതാക്കൾക്ക് പുതുവത്സരാശംസ നേർന്ന് യുഎഇ ഭരണാധികാരികൾ. മെച്ചപ്പെട്ട ഭാവിക്കും ലോക സമാധാനത്തിനായി ഐക്യത്തോടെ പ്രവർത്തിക്കാൻ സാധിക്കട്ടെയെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും ലോക നേതാക്കൾക്ക് ആശംസാ സന്ദേശം അയച്ചു.യുഎഇയിലെ സ്വദേശികൾക്കും വിദേശികൾക്കും പുതുവർഷാശംസകൾ നേർന്നു.