എല്ലാ മേഖലകളിലും റെക്കോർഡുകൾ സൃഷ്ടിക്കുക എന്നത് പതിവായി എടുത്തവരാണ് യു.എ.ഇ എന്ന രാജ്യക്കാർ 2016, ഒക്ടോബർ,17 ജബൽ അലിയിലെ വിൻചെസ്റ്റർ എന്ന സ്കൂളിൽ വെച്ച് ദുബായ് മുനിസിപ്പാലിറ്റി യും ലൈഫ് ബോയ് കമ്പനിയും ചേർന്ന് ഒരു ഗിന്നസ് റെക്കോഡിലേക്കായ് ഒരു പരിപാടി നടത്തുകയാണ്.”ഹാൻഡ് ഫോർ ഹൈജീൻ”എന്ന പേരിലുളള ഒരു ബോധവൽകരണ പരിപാടി.300ഓളം പേർ കുട്ടികളും രക്ഷിതാക്കളും പ്രവർത്തകരും എല്ലാവരും ചേർന്ന് സോപ്പ് ഉപയോഗിച്ച് കൈകഴുകികൊണ്ടാണ് ഗിന്നസ് റെക്കോഡ് സൃഷ്ടിച്ചത്.
ഇത് കൂടാതെ വേറേയും “നല്ല ആരോഗ്യത്തിലേക്കായ് കൈകഴുകുക”എന്ന സന്ദേശവുമായി കുറേയധികം പരിപാടികൾ രാജ്യത്തുടനീളം പങ്കെടുപ്പിച്ച് റെക്കോർഡുകൾ തീർത്തിട്ടുണ്ട്.കേൾക്കുമ്പോൾ ലവലേശം ആശ്ചര്യം തോന്നുന്നു അല്ലെ?ഇന്ന് ലോക കൈ കഴുകൽ ദിനം.കൈ കഴുകാൻ ഒരു ദിനമെന്നോ? ആശ്ചര്യപ്പെടേണ്ട.അങ്ങനെ ഒരു ദിനം കൂടി ഉണ്ട്.2008 ഒക്ടോബർ 15 ലാണ് ആദ്യമായി ലോക കൈ കഴുകൽ ദിനം ആചരിച്ചു തുടങ്ങിയത്.
രോഗ പ്രതിരോധത്തിനുള്ള ഏറ്റവും ലളിതവും ഫലപ്രദവും ആയ ഒരു ഉപാധിയാണ് സോപ്പ് ഉപയോഗിച്ച് കൈ കഴുകേണ്ടത്.ഏറ്റവും അധികം രോഗാണുക്കൾ ശരീരത്തിൽ എത്തുന്നത് കൈകളിലൂടെയാണ്.അത് കൊണ്ട് തന്നെ ആരോഗ്യമുള്ള ശരീരത്തിന് കൈകൾ നന്നായി വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്.2019 അവസാനം വരെയും ഇങ്ങനെ ഒരു ദിനത്തെ കുറിച്ച് നമ്മൾ ഓർക്കില്ലായിരുന്നു.
എന്നാൽ കൊറോണ വൈറസിന്റെ ആരവത്തോട് കൂടി കൈ കഴുകൽ ഒരു ശീലമായി.കൊറോണ പോലുള്ള പല മാരക വ്യാധികളും വ്യാപിക്കുന്ന ഈ കാലത്ത് കൈ കഴുകലിന് വലിയ പ്രാധാന്യമാണുള്ളത്.എത്ര വട്ടം കൈ കഴുകി എന്നതിനേക്കാൾ എങ്ങനെ കഴുകി എന്നതിനാണ് നമ്മൾ പ്രാധാന്യം കൊടുക്കേണ്ടത്.ഏറ്റവും അധികം രോഗാണുക്കൾ കൂടാൻ ഇടയുള്ള സ്ഥലമാണ് മൊബൈൽ, കംപ്യൂട്ടർ കീ ബോർഡ്,മൗസും.ആരോഗ്യ വിദഗ്ദ്ധർ പറയുന്നത് ടോയ്‌ലറ്റ് സീറ്റിൽ ഉള്ളതിനേക്കാൾ പതിനെട്ട് മടങ്ങ് രോഗാണുക്കൾ ഇതിൽ ഉണ്ടാകുമെന്നാണ്.എല്ലായിപ്പോഴും കൈകൾ വൃത്തിയായി സൂക്ഷിക്കുക.
ദൈനംദിന ജീവിതത്തിൽ നമുക്ക് ഒഴിച്ച് കൂടാനാവാത്ത കാര്യങ്ങളാണ് മൊബൈൽ ഫോൺ, കമ്പ്യൂട്ടർ,കറൻസിനോട്ടുകൾ, തുടങ്ങി നമ്മൾ കൈ കൊണ്ട് തൊട്ട് പോവുന്ന ഓരോ പ്രതലത്തിലും വൈറസ് ദിവസങ്ങളോളം വരെ തങ്ങിനിൽക്കുന്നു എന്ന പേടിപെടുത്തുന്ന കണ്ടെത്തലുകൾ വന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഇതിനൊക്കെ പരിഹാരമായി കാണുന്ന ഏക മാർഗം അത് ഇടക്കിടക്ക് കൈകൾ കഴുകുക എന്നത് മാത്രമാണ്. അതിന് കൃത്യമായ ഒരു രീതിയും ആരോഗ്യ പ്രവർത്തകർ നമ്മുക്ക് കാട്ടിതരുന്നുണ്ട്.
ചുരുക്കിപറഞ്ഞാൽ ആഗോള കൈകഴുകൽ ദിനം എന്ന ആശയം പൂർണ്ണമായും അർത്ഥപൂർണമാകുന്ന ഒരു ദിനം തന്നെയാണ് ഈ ദിനം.മുന്നിലുളള ഏതു നിമിഷവും രോഗം പിടിപെട്ടേക്കാം. ഒരിക്കലും അതിൽ ആശങ്കകളൊന്നുമില്ലാതെ ഭയചിതരാവാതെ അതിനെ എങ്ങിനെ നേരിടാം എന്ന് സ്വയം തയ്യാറായിരിക്കാം. അതിന് വേണ്ടതോ ഇടക്കിടക്കുളള കൈകഴുകൽ മാത്രമാണ്.നമ്മുടെ മുന്നിലുളള ഓരോ വസ്തുവിലും കാണാമറയത്തെ കുഞ്ഞ് വൈറസ് ഒളിഞ്ഞിരിപ്പുണ്ട് എന്ന ബോധം ഉണ്ടാക്കി എടുക്കുക.ഏത് വസ്തുവിൽ സ്പർശിച്ചാലും കൈകൾ ഒന്ന് കഴുകിയേക്കാം എന്ന പ്രതിഞ്ജ എടുത്തേക്കാം. ഓർക്കുക “നമ്മുടെ കൈകൾ നമ്മുടെ ഭാവി.