ദുബായ്, :ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ജിസിസിയുടെ കീഴിലുള്ള മുന്‍നിര സംയോജിത ആരോഗ്യ പരിരക്ഷാ ദാതാക്കളായ ആസ്റ്റര്‍ ക്ലിനിക്ക്‌സ്, നിശ്ചയദാര്‍ഢ്യമുള്ള വ്യക്തികള്‍ക്ക് പരിചരണം നല്‍കുന്നവര്‍ക്കായി ആര്‍ത്തവത്തെ സംബന്ധിച്ച കൈപുസ്തകം പുറത്തിറക്കി. നിശ്ചയദാര്‍ഢ്യമുള്ള പെണ്‍കുട്ടികള്‍ക്കും മുതിര്‍ന്ന സ്ത്രീകള്‍ക്കും ആര്‍ത്തവം കൈകാര്യം ചെയ്യുന്നതിനും പ്രായോഗിക ഉള്‍ക്കാഴ്ചകള്‍, തന്ത്രങ്ങള്‍, നിശ്ചയദാര്‍ഢ്യമുള്ളവരുടെ പരിചരണത്തിലുള്ളവര്‍ പലപ്പോഴും അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ എന്നിവ പരിഹരിക്കാനുള്ള നുറുങ്ങു വിദ്യകള്‍ ഉള്‍ക്കൊളളുന്ന ഈ പുസ്തകം പരിചരിക്കുന്നവരെ പിന്തുണയ്ക്കുന്ന നിലയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ആര്‍ത്തവ ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുകയും നിശ്ചയദാര്‍ഢ്യമുള്ള ആളുകള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് കൈപുസ്തകത്തിന്റെ പ്രാഥമിക ലക്ഷ്യം. ശാരീരിക ആരോഗ്യം, ആശ്വാസം, അഭിമാനം എന്നിവ ഉറപ്പാക്കാന്‍ ശരിയായ ആര്‍ത്തവ പരിചരണത്തിന്റെ പ്രാധാന്യം ഇത് ഊന്നിപ്പറയുന്നു. നിശ്ചയദാര്‍ഢ്യമുള്ള വ്യക്തികളില്‍ ആര്‍ത്തവത്തെ സംബന്ധിച്ച ബുദ്ധിമുട്ടുകള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന, പരിചരണം നല്‍കുന്നവര്‍ക്ക് അത്യന്താപേക്ഷിതമായ ഒരു ഘടകമായി ഈ കൈപ്പുസ്തകം പ്രവര്‍ത്തിക്കും. അല്‍ ഖിസൈസിലെ ആസ്റ്റര്‍ വിമന്‍ ക്ലിനിക്കിലെ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി സ്പെഷ്യലിസ്റ്റായ ഡോ. മെഹ്നാസ് അബ്ദുള്ളയാണ് കൈപുസ്തകം രചിച്ചിരിക്കുന്നത്.ലോഞ്ചിങ്ങ് ചടങ്ങില്‍, ഹാന്‍ഡ്ബുക്കിന്റെ പ്രകാശനത്തിന് പുറമേ, നിശ്ചയദാര്‍ഢ്യമുള്ള പെണ്‍കുട്ടികളെയും സ്ത്രീകളെയും ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രിവിലേജ് കാര്‍ഡായ ഷീഷൈന്‍സ് കാര്‍ഡും ആസ്റ്റര്‍ ക്ലിനിക്ക്‌സ് അവതരിപ്പിച്ചു.നിശ്ചയദാര്‍ഢ്യമുള്ള വ്യക്തികളെ പരിചരിക്കുന്നവര്‍ക്ക്, യുഎഇയിലുടനീളമുള്ള ആസ്റ്റര്‍ ക്ലിനിക്കുകളില്‍ നിന്നും കൈപുസ്തകം ഇപ്പോള്‍ സൗജന്യമായി ലഭ്യമാണ്. നേരിട്ടെത്തി പുസ്തകം കൈപ്പറ്റാന്‍ അവര്‍ക്ക് സാധിക്കും. അപ്പോയിന്റ്മെന്റുകള്‍ക്കോ, ഹാന്‍ഡ്ബുക്കിനെക്കുറിച്ചോ, ഷീ ഷൈന്‍സ് കാര്‍ഡിനെക്കുറിച്ചോ കൂടുതല്‍ അന്വേഷിക്കുന്നതിനും 044 400 500 എന്ന നമ്പറില്‍ വിളിക്കാം.