എന്താണ് ആവാസവ്യവസ്ഥ?
ജീവനുളള ഓരോ ജീവിക്കും മഴയും മഞ്ഞും വെയിലും കൊള്ളാതെ കഴിയാനുളള ഒരു തണലും അതിൽ അവന് ആവശ്യമായിട്ടുളള സാധനങ്ങളും ഒക്കെയുളള ഒരു ചുറ്റുപാട്,അതാണ് നമ്മുടെ ആവാസവ്യവസ്ഥ.
എല്ലാ ജീവജാലങ്ങളും തന്റെ കഴിവനുസരിച്ച് നല്ലൊരു ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിൽ മിടുക്കരാണ്.
ഈ ഭൂമിയിൽ എല്ലാകാര്യത്തിനും അതിന്റേതായ നിലനിൽപ്പുണ്ട്.ഇതിനായി പല കാര്യങ്ങളും ചെയ്യാനായ് പലപല സംഘടനകളുമുണ്ട്..നമ്മുടെ ആവാസവ്യവസ്ഥ സംരക്ഷണത്തിനായും ഐക്യരാഷ്ട്ര സഭയുടെ കീഴിൽ ഒരു സംഘടനയും വർഷംതോറും ഒരു നല്ല ആശയങ്ങളുമായി ഒരു ദിനവും ഉണ്ട്.. “തണൽ എന്റെ അവകാശം” എന്ന സന്ദേശവുമായി 1986-ൽ ഒക്ടോബർ മാസം ആദ്യത്തെ തിൻകളാഴ്ച്ച ദിവസം നെയറോബിയയിൽ വെച്ച് ആദ്യമായി നടത്തുകയുണ്ടായി.. വർഷംതോറും ഈ ദിനം പുതുപുത്തൻ ആശയങ്ങളുമായി മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്.ഈ വർഷവും ഈദിനം “എല്ലാവർക്കും ഒരു വീട്” എന്ന മനോഹരമായ സന്ദേശവുമായി വന്നെത്തിയിരിക്കുന്നു.
അനുദിനം മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ ജീവിതരീതികളെ പോലെതന്നെ നമ്മുടെ ആവാസവ്യവസ്ഥ യിലും മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു.സുഖമായി സന്തോഷമായി ജീവിച്ചുവന്ന നമ്മുടെ ഇടങ്ങൾ ഒട്ടും വാസയോഗ്യമല്ലാതായികൊണ്ടിരിക്കുകയാണ്.ഭൂമിയുടെ ഏത് ഭാഗം എടുത്താലും മലിനീകരണങ്ങളും പ്രശ്നങ്ങളും മാത്രമാണ്…തന്റെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മനുഷ്യൻ സ്വന്തം ആവാസവ്യവസ്ഥ മാത്രമല്ല,തന്റെ സഹജീവികളുടെ ആവാസവ്യവസ്ഥ കൾക്കും ഭീഷണിയായി കൊണ്ടിരിക്കുകയാണ്.തന്റെ ചെയ്തികളുടെ പരിണാമം പോലെ മഹാമാരികൾ പലതും വന്നു കൊണ്ടിരിക്കുകയാണ്.എന്നിട്ടും ഒന്നും കണ്ടില്ലെന്നു നടിക്കുന്ന കുറേ മനുഷ്യരും…അവരുടെ ഇടയിൽ നല്ലൊരു നാളേക്കായ് പ്രയത്നിക്കുന്ന കുറേ ജീവിവർഗങ്ങളും…ഭൂമിയുടെ ഒരു ലുക്കുമില്ലാത്ത ഒരു ന്യൂജെൻ ലുക്ക്..
ഇതിനിടയിലും അപൂർവം ചില മനുഷ്യർ,ആദിമ മനുഷ്യരെ ഓർമ്മിപ്പിക്കും വിധം…ഈയടുത്തായ് വൈറലായ ഒരു വീഡിയോ ഓർത്തുപോകുകയാണ്.. തന്റെ കോടികൾ വിലവരുന്ന പ്രിയപ്പെട്ട വാഹനത്തിൽ ഒരുകുഞ്ഞിക്കിളി കൂട് കൂട്ടുകയും അതിൽ മുട്ടയിട്ട് കുഞ്ഞുങ്ങൾ വിരിഞ്ഞ് വരുന്നത് വരെ അതിനെ ഒരുതരത്തിലുളള ശല്യം ചെയ്യാതിരിക്കുകയും തന്റെ ആൾക്കാരോട് അതിന് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കരുതെന്നും കൽപ്പിക്കുന്ന ഒരുരാജകുമാരന്റെ വീഡിയോ…അതിനു നൽകിയ അടികുറിപ്പോ അതിലും മനോഹരം.
“ചിലപ്പോൾ ചില ചെറിയ കാര്യങ്ങൾ പ്പോലും വലുതാണ്”… ഇനിയും ഇത് പോലെ കുറേ മനുഷ്യർ ഭൂമിയിൽ പിറവിയെടുത്തിരുന്നെൻകിൽ എന്നാശിച്ചുപോകുകയാണ്.