ദുബൈ: ഗൾഫ് സുപ്രഭാതം റമദാൻ പതിപ്പ് ‘അൽ റയ്യാൻ’ സമസ്ത അധ്യക്ഷനും സുപ്രഭാതം ചെയർമാനുമായ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ അൽ ബറാഹ വിമൻസ് അസോസിയേഷൻ ഹാളിൽ ഹോട്ട് പാക് ഇന്റർ നാഷണൽ MD പിബി അബ്ദുൽ ജബ്ബാർ ഹാജി ക്ക് നൽകി പ്രകാശനം ചെയ്തു .സമസ്ത മുശാ വറ അംഗം അബ്ദുൽ സലാം ബാഖവി യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അബ്ദുറഹ്മാൻ തങ്ങൾ പുസ്തക പരിചയം നടത്തി.അബ്ദുൽ റഷീദ് അലി ശിഹാബ് തങ്ങൾ സൈനുൽ ആബിദ് സഫാരി അബ്ദുൽ ഹമീദ് ഫൈസി അമ്പലകടവ് അൻവർ ഹാജി മസ്‌ക്കറ്റ് അബ്ദുല്ല ഫൈസി ചെങ്കള നൗഷാദ് ചേട്ടിപ്പടി സയ്യിദ് ഷുഹൈബ് തങ്ങൾ. അബ്ദുൽ ഹകീം തങ്ങൾ മുസ്തഫ അശ്‌റഫി കക്കുംപടി മൊയ്‌ദു നിസാമി ak അബ്ദുൽ ബാഖി അഹ്‌മദ് സുലൈമാൻ ഹാജി അബ്ദുൽ ജലീൽ ഹാജി ഒറ്റപ്പാലം അബ്ദുൽ റസാഖ് വളാഞ്ചേരി ജലീൽ പട്ടാമ്പി തുടങ്ങി വ്യവസായ പ്രമുഖ രും മാധ്യമ പ്രവർത്തകരും സംബന്ധിച്ചു ഷൌക്കത്ത് അലി ഹുദവി സ്വാഗതാവും ശകീർ ഹുസൈൻ തങ്ങൾ നന്ദിയും പറഞ്ഞു. ജിഫ്‌രി തങ്ങൾ, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ല്യാർ, പി.പി ഉമർ മുസ്‌ല്യാർ കൊയ്യോട്, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, എം.എ യൂസുഫലി, ഇ.ടി മുഹമ്മദ് ബഷീർ എം.പി, ഡോ. അബ്ദുസ്സമദ് സമദാനി എം.പി,ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, കെ.പി രാമനുണ്ണി, എ.സജീവൻ തുടങ്ങിയ നിരവധി പണ്ഡിത-വ്യവസായ-രാഷ്ട്രീയ-സാഹിത്യ-മാധ്യമ ആരോഗ്യ -മേഖലകളിലെ പ്രഗത്ഭരും; ആരോഗ്യ വിദഗ്ധരും; സാംസ്കാരിക-സംഘടനാ പ്രമുഖരും നോമ്പ് സംബന്ധമായ തങ്ങളുടെ അറിവും അനുഭവങ്ങളും പഠന-നിരീക്ഷണങ്ങളും ഈ ഗ്രന്ഥത്തിൽ പങ്കു വയ്ക്കുന്നു.പ്രകാശന ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖർ സംബന്ധിച്ചു