ബഹ്റൈൻ: ബഹ്റിൻന്റെ ബജറ്റ് സന്തുലിതമാക്കാനുള്ള വിവിധ പദ്ധതികൽക്കായുള്ള പിന്തുണ തുടരുമെന്ന് യുഎഇ, കുവൈറ്റ്, സൗദി അറേബ്യ എന്നി രാജ്യങ്ങൾ അറിയിച്ചു. 2018 ലെ കടബാധ്യത പരിഹരിക്കുന്നതിനായ് ഈ മൂന്ന് ഗൾഫ് സഖ്യകക്ഷികൾ 10 ബില്യൺ ഡോളർ സഹായപാക്കേജ് നൽകി വരുന്നുണ്ട്.
ഇതിന്റെ ഭാഗമായി കുവൈറ്റ്, യുഎഇ, സൗദി രാജ്യങ്ങളുടെ ധനകാര്യമന്ത്രിമാർ ബഹ്‌റൈൻ ധനമന്ത്രിയെ സന്ദർശിച്ച് സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്താനും പുരോഗതിക്ക് ആവശ്യമായ നടപടികൾ എടുക്കുന്നതിനെ കുറിച്ചും ചർച്ച ചെയ്തു.
കഴിഞ്ഞ വർഷം മുതലുള്ള കൊറോണ വൈറസ് പ്രതിസന്ധി മൂലം 2024 ലേക്ക് സന്തുലിത ബജറ്റ് ഒരുക്കുന്നത് ലക്ഷ്യം വെച്ചു കൊണ്ടാണ് വിവിധ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്.ധന ബാലൻസ് പ്രോഗ്രാം നടപ്പിലാക്കുന്നതിൽ ബഹ്‌റൈൻ സർക്കാർ നടത്തിയ ശ്രമങ്ങളെയും കോവിഡ് -19 പാൻഡെമിക് ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും സർക്കാർ നേടിയ പുരോഗതിയും സ്വാഗതം ചെയുന്നുവെന്ന് മൂന്ന് രാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.