അബുദാബി : ദുബായ് ഗോൾഡൻ റെസിഡൻസി പ്രോഗ്രമിൽ വിപുലികരണവുമായി യുഎഇ മന്ത്രി സഭ. വിവിധ മേഖലകളിൽ നിന്നും ശാസ്ത്രവിഷയങ്ങളിൽ വിദഗ്ധരും പ്രഗൽഭരുമായ പ്രൊഫഷണളുകൾ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗോൾഡൻ റെസിഡൻസി പ്രോഗ്രാം വിപുലികരിക്കുന്നത്.
യുഎഇ ഗോൾഡൻ റെസിഡൻസി പിഎച്ച്ഡി, ഡോക്ടർമാർ, കമ്പ്യൂട്ടർ എൻജിനിയർമാർ, ഇലക്ട്രോണിക്, പ്രോഗ്രാമിങ്, ഇലക്ട്രിറിക്കൽ, ബിയോടെക്നോളജി എൻജിനിയർമാർക്ക് യുഎഇ GPA 3.8ന് മുകളിൽ ഉള്ളവർക്ക് 10 വർഷത്തെ റെസിഡന്റൽ വിസ നൽകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡാറ്റ, വൈറോളജി, എപിഡമിയോളജിയിലും ദുബായ് ഹൈസ്കൂളിൽ ഉന്നത മർക്കുള്ളവർക്കും അവരുടെ കുടുംബങ്ങൾക്കും 10 വർഷത്തെ റെസിഡൻസി വിസ നൽകും.