ഒക്ടോബർ 2-നമ്മുടെ രാഷ്ട്രപിതാവിന്റെ ജന്മദിനം…. ഒപ്പം ലോക അഹിംസാ ദിനം..അങ്ങയുടെ ജന്മദിനത്തിലല്ലാതെ മറ്റൊരു ദിനം അതിനായ് കണ്ടെത്താൻ സാധ്യമല്ല.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏടുകളിൽ നിറഞ്ഞു നിൽക്കുന്ന ഓർമ്മ വറ്റാത്ത ചില സുപ്രധാന താളുകൾ അങ്ങയുടെ ജീവിതം…
തങ്ങളുടെ സ്വതന്ത്രത്തിനായി സമരത്തിനിറങ്ങിയ ഒരു കൂട്ടം ജനതയെ പുതിയൊരു സമരമുഖം കാട്ടി കൊടുത്തു അങ്ങ്..സമാധാനത്തിലേക്കുളള പാതയിലായിരുന്നവരെ സമാധാനമാണ് പാതയെന്ന് പഠിപ്പിച്ച മഹാൻ.
ലോക ജനതെയ തന്നെ അഹിംസാ മാർഗം എങ്ങനെ എന്ന് ചുരുക്കം ചില മാർഗങ്ങൾ വഴി കാട്ടി കൊടുത്തു…അതിൽ ചിലത്.
*ഐക്യം
*സാഹോദര്യം
*പൊരുത്തം
*ബഹുമാനം
*ഔദാര്യം
*കേൾക്കുക
*പുകഴ്ത്തുക
*ഭേദഗതി വരുത്തുക
ലോക സമാധാനം നിലനിർത്താൻ ഈ മാർഗങ്ങൾ ഒന്ന് കൂടി ശ്രമിച്ചിരുന്നേൽ ലോകം തന്നെ എത്ര മനോഹരമായേനെ…