അബുദാബി: ഫ്രഞ്ച് കോണ്‍സുലേറ്റിൽ വ്യാഴാഴ്ച നടന്ന ആക്രമണതെ യുഎഇ ശക്തമായ ഭാഷയിൽ അപലപിച്ചു. ആക്രമണതെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു.
യുഎഇ വിദേശകാര്യ മന്ത്രാലയവും അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും പ്രസ്താവനയിൽ ഈ അട്ടിമറി നടപടികളെ അപലപിക്കുകയും മതപരവും മാനുഷികമായ മൂല്യങ്ങൾക്ക് വിരുദ്ധമായി സുരക്ഷ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള എല്ലാത്തരം ആക്രമണങ്ങളേയും ശക്തമായി അപലപിച്ചു.
പരിക്കേറ്റവർ എത്രയും പെട്ടന്ന് സുഖം പ്രാപികട്ടെയെന്ന മന്ത്രാലയം ആശംസിച്ചു.