അബുദാബി : വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ അറബ് അന്താരാഷ്ട്ര മേഘലയിലെ വികസനവും പ്രശ്നങ്ങളും അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബുൾഗീറ്റുമായി സംസാരിച്ചു.
യുഎഇയിലെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥർ അദ്ദേഹത്തെ മന്ത്രാലയം ആസ്ഥാനത്ത് സ്വീകരിച്ചു. കോവിഡ് 19 വെല്ലുവിളികളെ കുറിച്ചും പാൻ-അറബ് സഹകരണം ഉറപ്പുവരുതുന്നത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ഇരുവരും സംസാരിച്ചു.
വികസനം, പുരോഗതി, അഭിവൃദ്ധി എന്നിവ നേടുന്നതിനുള്ള അറബ് ജനതയുടെ ആഗ്രഹത്തെ പിന്തുണകുന്നതായി ഷെയ്ഖ് അബ്ദുല്ല കൂട്ടിച്ചേർത്തു.