അബുദാബി:ഈ വർഷാവസാനം അബുദാബിയിൽ പാസഞ്ചർ ഫ്ളയിങ് ടാക്സി ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ വരും മാസങ്ങളിൽ യുഎഇയിൽ പറക്കുന്ന ടാക്സിയായി പ്രവർത്തിക്കുന്ന മിഡ്‌നൈറ്റ് വിമാനം എമിറേറ്റിൽ പറത്തുമെന്ന് യുഎസ് eVTOL നിർമ്മാതാവ് ആർച്ചർ അറിയിച്ചു.അബുദാബി ഏവിയേഷൻ (ADA) ആർച്ചറിൻ്റെ ആദ്യ ലോഞ്ച് എഡിഷൻ ഉപഭോക്താവാണ്, ഈ വർഷാവസാനം മിഡ്‌നൈറ്റ് വിമാനങ്ങളുടെ ഒരു പ്രാരംഭ ഫ്ലീറ്റ് വിന്യസിക്കാനാണ് പദ്ധതി.മിഡ്‌നൈറ്റ് ലോഞ്ച് എഡിഷൻ എയർക്രാഫ്റ്റ് വിന്യസിക്കുന്നതിനുള്ള ഒരു ചട്ടക്കൂട് രൂപീകരിക്കുന്നതിനായി ഈ ആഴ്ച ആർച്ചറും അബുദാബി ഏവിയേഷനും തമ്മിൽ കരാർ ഒപ്പുവച്ചിട്ടുണ്ട്.