ന്യൂഡൽഹി : – ഇന്ത്യയിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ രാജ്യവ്യാപകമായി ആഭ്യന്തര വിമാന സർവീസുകളുടെ എണ്ണം 56 ശതമാനമായി ഉയർത്തി. ആഭ്യന്തര വിമാനയാത്രയുടെ ശീതകാല ഷെഡ്യൂൾ ഞായറാഴ്ച ആരംഭിച്ച് അടുത്ത വർഷം മാർച്ച് 21 വരെ പ്രവർത്തിക്കുമെന്നും 95 വിമാനത്താവളങ്ങളിൽ നിന്ന് 12,983 വിമാനങ്ങൾ അനുവദിക്കുന്നതായി ഏവിയേഷൻ റെഗുലേറ്റർ അറിയിച്ചു.
സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി പറയുന്നതനുസരിച്ച് യാത്രകാർക്ക് ലക്ഷ്യസ്ഥാനത്ത് എത്താൻ ആഭ്യന്തര സർവീസുകൾ ആവശ്യമാണ് വലിയ നഗരങ്ങളും ചെറിയ നഗരങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്ന വിമാന സർവ്വീസുകൾ അനുവദിക്കും. ഇത് രാജ്യാന്തര വിമാന സർവീസുകൾ ആരംഭിക്കുന്നതിന്റ് ആദ്യപടിയാണ്. രാജ്യാന്തര യാത്രയ്ക്കായി പ്രത്യേക വിമാനത്താവളങ്ങൾ അനുവദിച്ചു.
വിദേശ വിമാനക്കമ്പനികൾ ഇന്ത്യയിലേക്ക് സർവീസുകൾ നടത്താൻ താൽപ്പര്യം പ്രകടിപ്പിച്ചു. ടൂറിസം ഒഴികെയുള്ള ആവശ്യങ്ങൾക്ക് വിദേശ പൗരന്മാർക്ക് ഇന്ത്യ സന്ദർശിക്കാൻ സർക്കാർ അനുമതി നൽകി. ഇത് അന്താരാഷ്ട്ര വിമാന സർവീസുകളുടെ ആവശ്യം വർധിപ്പിക്കും.