സിനിമ ഒരു മോഹവലയമാണ് സാമ്പത്തികമായി സുരക്ഷിതമായ ഇടമല്ല
തന്റെ ഇതുവരെയുള്ള അനുഭവം വെച്ച് സാമ്പത്തികമായോ തൊഴില്‍പരമായോ സുരക്ഷിതമായ മേഖലയല്ല സിനിമയെന്ന് തിരക്കഥാകൃത്തും നടനുമായ രണ്‍ജി പണിക്കര്‍. അനിശ്ചിതത്വമാണ് ഈ മേഖലയുടെ സ്ഥായിഭാവമെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു.
‘അനിശ്ചിതത്വങ്ങളോടുള്ള നിരന്തരമായ ഏറ്റുമുട്ടലുകളാണ് സിനിമയില്‍ ഓരോ ആളെയും അതിജീവിപ്പിക്കുന്നതും തിരസ്കരിക്കുന്നതും. ഓരോ പടി വീതം കാലാകാലം മുകളിലേക്ക് സഞ്ചരിപ്പിക്കുന്ന ഉദ്യോഗമല്ല സിനിമ. ഒരു ജീവിതം കൊണ്ട് ബദ്ധപ്പെട്ടു കയറിയ പടികള്‍ മുഴുവനും ഒരു പരാജയം കൊണ്ട് തിരിച്ച് ഇറങ്ങി പോരേണ്ടി വരുന്ന തരത്തിലുള്ള ഒരു ഉദ്യോഗമാണ് സിനിമ.
ഈ നിശ്ചയമില്ലായ്മയെയും അതിന്റെ ഭീകരമായ സംഘര്‍ഷങ്ങളെയും അഭിമുഖീകരിക്കാന്‍ തയ്യാറുള്ളവര്‍ക്കാണ് സിനിമയില്‍ നിലനില്ക്കാന് കഴിയുക. സിനിമ ഒരു മോഹവലയമാണ്,’ രണ്‍ജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.