ദുബൈ: കോവിഡ്-19 നെ തുടർന്ന് വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിൽ സ്കൂളുകൾ എല്ലാം ഓണ്ലൈൻ ക്ലാസ് തുടങ്ങിയതിനാൽ ഇന്ന് ആ ക്ലാസ്സ് റൂമിൽ ഫിദ മാത്രമാണ്. ഫിദ ഫാത്തിമ, ഷാർജ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിലെ പ്ലസ് വണ് സയൻസ് വിദ്യാർത്ഥിയാണ്. കൂടെയുള്ള 39 കുട്ടികളും ഓണ്ലൈൻ പഠനം തെരെഞ്ഞെടുത്തപ്പോൾ ഫിദ മാത്രം ക്ലാസ്സിൽ നേരിടത്താൻ തീരുമാനികുക്കയായിരുന്നു.
മറ്റുള്ളവർക്ക് പ്രചോദനമാവുന്നതിനായന്ന് കൊടുങ്ങല്ലൂർ സ്വദേശിയായ ഫൈസൽ റാഷിദിന്റെ മക്കൾ ഫിദ ഈ രീതി തെരഞ്ഞെടുത്തത്. അധ്യാപകരിൽ നിന്നും, സ്കൂൾ മാനേജ്മെന്റിൽ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്. സാധാരണ ദിവസങ്ങളിലെ പോലെത്തന്നെ ടൈമിംടാബിൽ അനുസരിച്ച് ഓരോ മണിക്കൂർ വീതം രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ടവരെയാണ് ക്ലാസ്. വിദ്യാർത്ഥിഎന്നതിനപ്പുറം സാമൂഹിക പ്രവർത്തക കൂടെയാണ് ഫിദ ഫാത്തിമ.