അബുദാബി:കേരള സോഷ്യൽ സെന്റർ അബുദാബി ഭരത് നാടകോത്സവത്തിൽ 6 അവാർഡ്കൾ കരസ്ഥമാക്കിയ മാസ് അവതരിപ്പിച്ച ഫെമിനിസ്റ്റ് മാനിഫെസ്റ്റോ എന്ന നാടകം തൃശൂരിലും പ്രദർശിപ്പിക്കുന്നു.
കേരള സംഗീത നാടക അക്കാദമിയിൽ (തൃശൂർ റീജ്യണൽ തിയ്യേറ്ററിൽ) ഏപ്രിൽ 10,11 തീയ്യതികളിൽ വൈകുന്നേരം ആറുമണിക്കാണ് പ്രദർശനം.സ്ത്രീ പക്ഷ കാഴ്ചയുടെ കൃത്യമായി സംവേദനത്തിലൂടെ അബുദാബിയിലെ മത്സരവേദിയിലും,പിന്നീട് ഷാർജ ഇന്ത്യൻ അസ്സോസിയേഷൻ പൊതു പ്രദർശനത്തിലും കാണികളുടെ മികച്ച സ്വീകാര്യത നേടിയ പശ്ചാത്തലത്തിലാണ് തൃശൂർ ജനഭേരിയും ഷാർജയിലെ മാസും ചേർന്ന് പ്രതിമാസ കലാ പ്രദർശനങ്ങളുടെ ഭാഗമായി തൃശൂരിൽ നാടകം പ്രദർശനത്തിനെത്തുന്നത്.
അഭിമന്യു വിനയകുമാർ രചനയും സംവിധാനവും നിർവഹിച്ച നാടകത്തിന്റെ കലാസംവിധാനം നിസാർ ഇബ്രാഹിംഉം സംഗീതം സൂരജ്സന്തോഷും ലൈറ്റിംഗ് ജോസ്കോശിയും നിർവ്വഹിച്ചു .ടെക്നിക്കൽ ഡയറക്ടർ ബിജു കൊട്ടില എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്.UAE യിൽ നാടകത്തിന് ലഭിച്ച സ്വീകാര്യത അതേ അളവിൽ നാട്ടിലും ലഭിക്കും എന്ന പ്രതീക്ഷയിലാണ് സംഘാടകർ .