നവംബർ14 _ഇന്ത്യക്കാരിൽ തങ്ങളുടെ രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ പിറന്നാൾ, കുട്ടികളെ ഏറേ ഇഷ്ടപ്പെട്ടിരുന്ന ചാച്ചാജിയുടെ പിറന്നാൾ ശിശുദിനമായും ആഘോഷിക്കുന്നു… ഈ ദിനത്തിൽ നാളെയുടെ ഭാവിവാഗ്ദാനമായ നമ്മുടെ കുട്ടികൾക്കായ് പലകാര്യങ്ങളും പ്രാവർത്തികമാക്കാറുണ്ട്…
ദുബായിലും ഈ ദിനത്തിൽ ഒരു ജന്മദിനം കൊണ്ടാടുകയാണ്… ഇവിടേയും തങ്ങളുടെ ഭാവിയിലേക്കാണ് മുഴുവൻ ജനങ്ങളും ഉറ്റുനോക്കുന്നത്… അവരുടെ ഭാവി ഭരണാധികാരിയുടെ പിറന്നാൾ ദിനമാണ്.. ഇതിനോടകം തന്റെ പ്രജകളുടെ മനസ്സിൽ ഇടം നേടിയിരിക്കുകയാണ് “ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ അൽ മക്തൂം.”…. ജനഹൃദയങ്ങളുടെ പ്രിയപ്പെട്ട “ഫാസ്സാ”…1982ൽ ദുബായ് ഭരണാധികാരി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ,ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമാഅൽ മക്തൂം ദമ്പതികളുടെ രണ്ടാമത്തെ മകനായ് ജനിച്ചു…
ദുബായിൽ മാത്രമല്ല ലോകമെമ്പാടുമുള്ള യുവത്വങ്ങളുടേയും ഹരമായ ഫസ്സാ ദുബായാലെ റാഷിദ് സ്കൂൾ ഫോർ ബോയ്സ്, ദുബായ് സ്കൂൾ ഓഫ് ഗവൺമെന്റ് എന്നീ സ്കൂളുകളിലായ് പ്രാദേശിക പഠനങ്ങൾ പൂർത്തിയാക്കി.. പിന്നീട് തുടർപഠനങ്ങൾ യുകെയിലെ സാന്തേഴ്സ്റ്റിൽ വെച്ചും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലും പൂർത്തിയാക്കി….
തന്റെ പ്രജകളുടെ ക്ഷേമത്തിനായ് 2006 സെപ്റ്റംബർ മുതൽ ദുബായ് എക്സിക്യൂട്ടീവ് കൗൺസിലിന്റെ ചെയർമാനായ് പ്രവർത്തിച്ചുപോരുന്നു..തലമുറകളായ് കൈമാറിവരുന്ന ഉത്തരവാദിത്വങ്ങളായ ഗ്ലോബൽ എകണോമിയുടേയും ഹെഡ്ജ് ഫണ്ട് ടൈകൂണിന്റേയും പേഴ്സണലും ഫിനാൻഷ്യലുമായ അഡ്വൈസറായും ചുമതലയേറ്റു… ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് യുവസംരംഭക സഥാപനത്തിന്റേയും ദുബായ് സ്പോർട്സ് കൗൺസിലിന്റെയും ദുബായ് ഓട്ടിസം സെന്ററിന്റെയും തലപ്പത്തും ഭാവി കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് തന്നെയാണ്….
തന്റെ ചുമതലളൊക്കെയും ജനങ്ങളുടെ നന്മയ്ക്കായ് കൃത്യമായ് ചെയ്തുവരുന്ന ഫസ്സാ 2008 ഫെബ്രുവരി 1മുതൽ ജനങ്ങളുടെ ഭാവി ഭരണാധികാരിയായി നാമകരണം ചെയ്യപ്പെട്ടു…
ലോകം വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ദുബായ് വേൾഡ് എക്സ്പോ 2020… മഹാമാരിയുടെ കാരണത്താൽ അടുത്തവർഷത്തേക്ക് മാറ്റിവെച്ചിരിക്കുന്ന പരിപാടിയിലും രാജകുമാരന്റെ സാന്നിധ്യം വളരെയധികമാണ്….
തന്റെ ഇൻസ്റ്റാഗ്രാമിൽ 10 മില്ല്യൻ ഫോളോവേർസുള്ള ഭാവി ഭരണാധികാരി ഇതിനോടകം ജനഹൃദയങ്ങളിൽ സ്ഥാനം നേടിയിരിക്കുന്നു..തന്റെ വർഗങ്ങളോട് മാത്രമല്ല ഭൂമിയിലെ ഓരോ ജീവനും വളരെയധികം പ്രാധാന്യം കൽപ്പിക്കുന്ന ഫസ്സാ തികച്ചും ഒരു പ്രകൃതി സ്നേഹിയും കൂടിയാണ്… തന്റെ മുന്നിൽ നടക്കുന്ന ഓരോ ചെറുതും വലുതുമായ പ്രകൃതിയുടെ ഓരോ ചലനങ്ങളും സോഷ്യൽ മീഡിയയിൽ തന്റെ ആസ്വാദകർക്കായി പങ്ക് വെക്കാറുണ്ട്… അദ്ദേഹത്തിന്റെ ഇഷ്ടവിനോദങ്ങളെല്ലാം തന്നെ പ്രകൃതിയോട് ഇണങ്ങുന്ന രീതിയിലാണ്…തികഞ്ഞയൊരു മൃഗസ്നേഹികളിലൊരാളാണ് ഷെയ്ഖ് ഹംദാൻ…. സോഷ്യൽ മീഡിയയിൽ വളരെയധികം പ്രചരിച്ച ഒരു വീഡിയോയാണ് ദുബായിലെ ഒരുതരം ആട് ഇനത്തിൽ പ്പെട്ട ജീവിയുടെ തലയിൽ കുരുങ്ങിയ കുരുക്ക് അഴിച്ച് കൊണ്ട് അതിനൊരു പുതുജീവൻ നൽകുന്ന വീഡിയോ.. അത് പോലെ തന്റെ ഏറ്റവും വിലകൂടിയതും പ്രിയപ്പെട്ടതുമായ കാറിൽ കൂട്കൂട്ടിയ കുഞ്ഞുകിളിയുടെ പോസ്റ്റ്… തന്റെ വളർത്തുമൃഗങ്ങളോടുത്തുള്ള നിമിഷങ്ങളോക്കെയും വളരെയധികം സന്തോഷത്തോടെയാണ് അദ്ദേഹത്തിന്റെ ആസ്വാദകരിലായ് പങ്ക് വെക്കുന്നത്…
കായികവിനോദങ്ങളിലും വളരെയധികം തൽപ്പരരായ ഫസ്സായുടെ ഫിറ്റ്നസ് ചാലഞ്ച് ലോകശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ്… തന്റെ ഭാവി ജനങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താനായ് ഈ മഹാമാരിയുടെ കാലത്തും മുന്നോട്ട് വന്നിരിക്കുകയാണ്… പലതരം കായികപരിപാടികളും ഇതിലേക്കായ് സംഘടിപ്പിച്ചിട്ടുണ്ട്… കുതിരസവാരി,സ്കൂബാഡൈവ്,സ്കൈഡൈവ് മുതലായ സാഹസിക വിനോദങ്ങളിലു മികവ് തെളിയിച്ചിട്ടുണ്ട്…പലതരം അവാർഡുകൾക്കും ഉടമകൂടിയാണ് ഷെയ്ഖ് ഹംദാൻ…
കലാരംഗത്തും തന്റെ പ്രകടനങ്ങൾ കാഴ്ച വെച്ച ഫസ്സാ തന്റെ ദേശഭക്തി ഗാനങ്ങളും പ്രണയവരികൾ കൊണ്ടും കലാഹൃദയങ്ങളെ കയ്യിലെടുക്കുന്നതിലും മിടുക്ക് കാട്ടിയിട്ടുണ്ട്…
ആധുനിക ശാസ്ത്രവിദ്യകൾ ഉപയോഗപ്പെടുത്തി തന്റെ രാജ്യത്തിന്റെ പുരോഗതിക്കായുള്ള ഓരോ പ്രവർത്തനങ്ങളിലും മുൻപന്തിയിലാണ് ഭാവിതലമുറയുടെ വാഗ്ദാനമായ ഫാസ്സ….
നമ്മുക്ക് അസാധ്യമായ് ഒന്നുംതന്നെയില്ല എന്ന ഒരു സന്ദേശമാണ് അദ്ദേഹത്തിന്റെ പ്രവർത്തികളിലൂടെ കാട്ടിത്തരുന്നത്…
തന്റെ പിതൃക്കളുടെ പാത പിൻപറ്റി പ്രജകളുടെ നന്മയ്ക്കായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന ഭാവി ഭരണാധികാരിക്കായ് നേരാം ഒരായിരം ജന്മദിനാശംസകൾ… തന്റെ ചെല്ലപ്പേര് പോലെത്തന്നെ ആവട്ടെ താങ്കളുടെ ഭാവിയും എന്ന് ആശംസിക്കുന്നു…ഫസ്സാ.._സഹായി….