ദുബായ് :യുഎഇയിൽ ഈ വർഷത്തെ റമദാൻ മാസത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ നോമ്പനുഷ്ഠിക്കാത്തവർക്കുള്ള പ്രായശ്ചിത്ത തുകയും സകാത്ത് നൽകാനുള്ള തുകയും യുഎഇയുടെ ഫത്‌വ കൗൺസിൽ നിശ്ചയിച്ചു.ഇതനുസരിച്ച് സകാത്തിൻ്റെ തുക 25 ദിർഹമായി നിജപ്പെടുത്തിയിട്ടുണ്ട് യുഎഇ ഫത്‌വ കൗൺസിൽ. അതതു പ്രദേശത്തെ പ്രധാന ധാന്യമാണ് (അരി) ഫിത്ർ സകാത്തായി നൽകേണ്ടത്. അത് നൽകാൻ സാധിക്കാത്തവർക്ക് 2.5 കിലോ അരിയുടെ തുകയായ 25 ദിർഹം പണമായി നൽകാം.റമദാൻ അവസാനിക്കുന്നതിനു മുമ്പ് ഈ സകാത്ത് നൽകണം. ഒരു ദിവസം ഒരാൾക്ക് നോമ്പുതുറക്കാൻ 15 ദിർഹം നൽകണം. ധാന്യമാണെങ്കിൽ 3.25 കിലോ നൽകണം. മനഃപൂർവം നോമ്പ് മുറിക്കുന്നവർ 60 പേരുടെ ഭക്ഷണത്തിനു ആവശ്യമായ 900 ദിർഹം നൽകണം.മരണം മൂലം നോമ്പു പൂർത്തീകരിക്കാൻ സാധിക്കാത്തവർക്കായി 15 ദിർഹമോ 3.25 കിലോ ധാന്യമോ അടുത്ത ബന്ധു നൽകണം.