യു എസ് : ഫേസ്ബുക്ക് മെറ്റ എന്ന് റീബ്രാൻഡ് ചെയ്യപ്പെടുന്നുവെന്ന് സി ഇ ഒ മാർക്ക് സക്കർബർഗ് അറിയിച്ചു.ഈ മാറ്റം അതിന്റെ വ്യത്യസ്‌ത ആപ്പുകളും സാങ്കേതികവിദ്യകളും ഒരു പുതിയ ബ്രാൻഡിന് കീഴിൽ കൊണ്ടുവരുമെന്നും . അതേസമയം അതിന്റെ കോർപ്പറേറ്റ് ഘടനയിൽ മാറ്റം വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
കമ്പനിയുടെ മാർക്കറ്റ് പവർ അൽഗോരിതം തീരുമാനങ്ങൾ, പ്ലാറ്റ്‌ഫോമുകളിലെ ദുരുപയോഗങ്ങളുടെ പോലീസിംഗ് എന്നിവയെച്ചൊല്ലി നിയമനിർമ്മാതാക്കളിൽ നിന്നും റെഗുലേറ്റർമാരിൽ നിന്നുമുള്ള വിമർശനങ്ങൾക്കെതിരെ കമ്പനി പോരാടുന്നതിനിടയിലാണ് ഇത്തരമൊരു റീബ്രാൻഡ് നടക്കുന്നത്.
പുതിയ പേര് മെറ്റാവേർസ് നിർമ്മിക്കുന്നതിലെ ശ്രദ്ധയെ പ്രതിഫലിപ്പിക്കുന്നുവെന്ന് കമ്പനി തത്സമയ സ്ട്രീം ചെയ്ത വെർച്വൽ, ഓഗ്മെന്റഡ് റിയാലിറ്റി കോൺഫറൻസിൽ സംസാരിച്ചുകൊണ്ട് സിഇഒ മാർക്ക് സക്കർബർഗ് പറഞ്ഞു.
വ്യാഴാഴ്ച കമ്പനിയുടെ വാർഷിക വെർച്വൽ കോൺഫറൻസ് ഉദ്ഘാടനം ചെയ്യവെ കമ്പിനിയുടെ സ്വകാര്യതയും സുരക്ഷയും മെറ്റാവേസിലേക്ക് കെട്ടിപ്പടുക്കേണ്ടതുണ്ടെന്ന് സക്കർബർഗ് അറിയിച്ചു.