ദുബായ്: എക്സ്പോ 2020-യെ ദുബൈയുടെ പ്രധാനപെട്ട ശാസ്ത്ര സാംസ്‌കാരിക സാമ്പത്തിക ഇവന്റ് ആയി വിശേഷിപ്പിച്ചിരിക്കുകയാണ് യുഎഇ ഭരണാധികാരിയുടെ കൾച്ചറൽ അഡ്വൈസറും യുഎഇ യൂണിവേഴ്സിറ്റി ചാന്സലർ ആയ സാക്കി അൻവർ നുസൈബ്.
എക്സ്പോയുടെ ഉത്ഘാടനചടങ്ങ് യുഎഇ-യുടെ പ്രൗഡി വിളിച്ചോതുന്നതായിരുന്നു.192 രാജ്യങ്ങളുടെ സംസ്കാരങ്ങളും സവിശേഷതകളും വ്യക്തമാക്കുന്ന പാവലിയനുകളാണ് എക്സ്പോയുടെ മറ്റൊരു ആകർഷണം.
കോവിഡ് -19ന് ശേഷമുള്ള ആഗോള സാമ്പത്തിക തിരിച്ചു വരവിനു എക്സ്പോ വഴിവെക്കും. യുവാകൾക്കായ് പുത്തൻ അവസരങ്ങളും, ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് അവരുടെ കഴിവ് പ്രകടിപ്പിക്കാനും അവസരങ്ങൾ സൃഷ്ടിക്കുന്നതും എക്സ്പോയുടെ ഭാഗമാണ്.
ലോകമെമ്പാടുമുള്ള സാംസ്‌കാരികവും സർഗ്ഗത്മകവുമായ വ്യവസായങ്ങൾ രാജ്യത്തിന്റെ ഉന്നമനത്തിന് ആവശ്യമാണെന്നും യുവാക്കൾ വഹിക്കുന്ന പങ്കിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു.