ദുബായ് : കൊറിയൻ കല, സംഗീതം, സാങ്കേതികവിദ്യ എന്നിവയുടെ ആരാധകർക്കായി, എക്‌സ്‌പോ 2020 ദുബായിലെ പവലിയനിൽ ഒരു ആഘോഷം കാത്തിരിക്കുന്നു.
മികച്ച കെ-പോപ്പ് ബാൻഡുകളും, സാങ്കേതിക കണ്ടുപിടിത്തങ്ങളും ഉപയോഗിച്ച് സന്ദർശകരെ ആകർഷിക്കുമെന്ന് കൊറിയൻ റിപ്പബ്ലിക്കിന്റെ കോൺസ്യുൾ ജനറൽ മൂൺ ബ്യൂംഗ്-ജുൻ പറഞ്ഞു.
ജനപ്രിയ കെ-പോപ്പ് താരങ്ങളെ ഞങ്ങൾ ദുബായിലേക്ക് കൊണ്ടുവരുന്നു. പ്രതിവാര പ്രകടനങ്ങൾ ഉണ്ടാകുന്നതാണ്.
‘സ്‌ട്രേ കിഡ്‌സ്’ പോലുള്ള ബാൻഡുകൾക്ക് ഈ പ്രദേശത്ത് ദശലക്ഷക്കണക്കിന് അനുയായികളുണ്ട്. അവർ എക്‌സ്‌പോയിൽ പ്രകടനം നടത്തുമെന്ന് കോൺസ്യുൾ ജനറൽ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ 34 ദശലക്ഷം ഫോളോവേഴ്‌സുള്ള കെ-പോപ്പ് ബാൻഡായ സ്‌ട്രേ കിഡ്‌സിനെ കൊറിയൻ പവലിയന്റെ അംബാസഡർമാരായി നിയമിച്ചു.
കൊറിയൻ, കല, സംഗീതം എന്നിവയിൽ സന്ദർശകർക്ക് ദിവസേനയുള്ള ഷോകളും പ്രകടനങ്ങളും ഉണ്ടായിരിക്കുമെന്നും, എക്‌സ്‌പോ വേളയിൽ ആയിരക്കണക്കിന് കൊറിയക്കാർ ദുബായ് സന്ദർശിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും കോൺസ്യുൾ ജനറൽ പറഞ്ഞു.
“ലോകത്തിലെ ആദ്യത്തെ, ഏറ്റവും വലുതും ഉയരം കൂടിയതുമായ ആകർഷണങ്ങൾക്കും നേട്ടങ്ങൾക്കും ദുബായ് പ്രശസ്തമാണ്.
ഞങ്ങൾക്ക് പൊതുവായി നിരവധി കാര്യങ്ങളുണ്ട്. കൊറിയയ്ക്കും ദുബായ്ക്കും ധാരാളം പ്രകൃതി വിഭവങ്ങളില്ല. എന്നാൽ കഴിഞ്ഞ രണ്ട് ദശകങ്ങളിൽ നമ്മുടെ രാജ്യങ്ങൾ വലിയ വികസനത്തിന് സാക്ഷ്യം വഹിച്ചു.
ഞങ്ങളുടെ സർഗ്ഗാത്മകത, പുതുമ, സാങ്കേതിക വൈദഗ്ദ്ധ്യം എന്നിവ ഉപയോഗിച്ച് ഞങ്ങൾ രണ്ടുപേരും നിരവധി ബുദ്ധിമുട്ടുകൾ മറികടന്നു, ”മൂൺ പറഞ്ഞു.
യുഎഇയുമായുള്ള തന്ത്രപരമായ ബന്ധം കണക്കിലെടുത്ത് കൊറിയ എക്‌സ്‌പോയിൽ പങ്കെടുക്കുന്നത് വളരെ പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രത്യേകിച്ച് ബരാകാ ആണവ നിലയം പണിയുന്നതിലുള്ള പങ്കാളിത്തം ചൂണ്ടിക്കാട്ടിക്കൊണ്ടു ശക്തമായ ഉഭയകക്ഷി ബന്ധം ഇരു രാജ്യങ്ങൾക്കുമിടയിൽ ഉണ്ടെന്നും,
ഈ ബന്ധങ്ങൾ വിപുലീകരിക്കാൻ എക്സ്പോ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊറിയൻ പവലിയൻ വളരെ സവിശേഷമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് വളരെ സർഗ്ഗാത്മകവും ഭാവിയിൽ അധിഷ്ഠിതവുമാണ് എന്നും,
എക്‌സ്‌പോയിൽ അഞ്ചാമത്തെ വലിയ പവലിയൻ കൊറിയൻ പവിലിയനാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ പവലിയൻ മൊബിലിറ്റി ഡിസ്ട്രിക്റ്റിലാണ് സ്ഥിതി ചെയുന്നത്.
‘സ്മാർട്ട് കൊറിയ, ലോകത്തെ നിങ്ങളിലേക്ക് നീക്കുന്നു’ എന്ന തീമിന് അനുസൃതമായി, ലോകത്തിന് കൊറിയയുടെ സാങ്കേതിക വൈദഗ്ദ്ധ്യം പ്രദർശിപ്പിക്കുമെന്ന് മൂൺ പറഞ്ഞു.
പ്രശസ്ത കൊറിയൻ ആർക്കിടെക്റ്റ് മൂൺ ഹൂൺ ആണ് യഥാർത്ഥവും വിർച്വലും ആയ അന്തരീക്ഷങ്ങളെ നിരന്തരം ചലിപ്പിക്കുകയും പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്ന പവലിയന് രൂപകൽപ്പന ചെയ്തത്.
അഞ്ച് നിലകളുള്ള രൂപകൽപ്പന ‘ആവേശത്തോടെ നൃത്തം ചെയ്യുന്ന ഒരു ഗ്രൂപ്പ്’ എന്ന ആശയത്തെ വ്യാഖ്യാനിക്കുന്നുവെന്നും 5,200 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണ്ണമുള്ള കൊറിയൻ ചലനാത്മകത ഉൾക്കൊള്ളാൻ ശ്രമിക്കുന്നതായും കോൺസൽ ജനറൽ പറഞ്ഞു.
ഓപ്പൺ ഇന്റീരിയറിൽ സ്പൈറലാകൃതിയിലുള്ള എക്‌സിബിഷൻ ഇടം പ്രദർശിപ്പിക്കും. ഇത് സന്ദർശകരെ എക്‌സ്‌പോ 2020 സൈറ്റിന്റെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ അനുവദിക്കുന്നു.
സാങ്കേതിക വൈദഗ്ധ്യത്തിന് പേരുകേട്ട ഏഷ്യൻ രാഷ്ട്രം അവരുടെ സിനിമ, ടെലിവിഷൻ, സംഗീതം എന്നിവയുടെ വർദ്ധിച്ചുവരുന്ന ആഗോള ജനപ്രീതി മുതലെടുക്കുന്നതിനുള്ള പരിപാടികളും ആതിഥേയത്വം വഹിക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെർച്വൽ റിയാലിറ്റി, ഇന്റർനെറ്റ് ഓഫ് തിംഗ്സ് എന്നിവയുൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളിലൂടെ കൊറിയയെ നാലാം വ്യാവസായിക വിപ്ലവത്തിൽ ലോകനേതാവ് എന്ന നില ഉയർത്തിക്കാട്ടും.
ആളുകൾ പവലിയനിൽ പ്രവേശിക്കുമ്പോൾ, അവർക്ക് ഒരു മൊബൈൽ ഫോൺ നൽകും. അവർക്ക് സ്വന്തമായി അവതാരങ്ങൾ സൃഷ്ടിക്കാനും, കൊറിയയുടെ ഹൈടെക് നഗരങ്ങളും സാംസ്കാരിക, വിനോദ സഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കാനും കഴിയും. ലോകത്തെ കൂടുതൽ അടുപ്പിക്കാൻ കഴിയുന്ന ഏറ്റവും നൂതന സാങ്കേതികവിദ്യകളും പരിചയപ്പെടുത്തുമെന്ന് നയതന്ത്രജ്ഞൻ പറഞ്ഞു.