യുഎഇ : എക്സ്പോ 2020 സന്ദർശിക്കുന്നതിനും അതിന്റെ ഭാഗമാകുന്നതിനുമായി ജീവനക്കാർക്ക് രണ്ടു ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി അനുവദിച്ചുകൊണ്ട് Bayt.com കമ്പിനി. ഇതോടെ മേള സന്ദർശിക്കുന്നതിന് ജീവനക്കാർക്ക് സൗകര്യം ഒരുക്കുന്ന ഏറ്റവും പുതിയ കമ്പിനിയായി Bayt.com മാറി.
2022 മാർച്ച് 31 വരെ നീണ്ടു നിൽക്കുന്ന മേള വീക്ഷിക്കുന്നതിന് ജീവനക്കാർക്ക് എപ്പോൾ വേണമെങ്കിലും അവധി എടുക്കാം എന്ന് സി ഇ ഒ റബിഅ അതായ പറഞ്ഞു.
കഴിഞ്ഞയാഴ്ച ഫുഡ് പാക്കേജിംഗ് ഉൽപന്നങ്ങളുടെ നിർമ്മാതാക്കളായ ഹോട്ട്പാക്ക് ഗ്ലോബൽ യുഎഇയിലെ തങ്ങളുടെ 2,000 ജീവനക്കാർക്ക് മെഗാ ഇവന്റ് സന്ദർശിക്കാൻ മൂന്ന് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചിരുന്നു.