യുഎഇ : ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയായ ഷെയ്ഖ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് എക്സ്പോ 2020 ദുബായിലെ സ്വിറ്റ്സർലൻഡ് പവലിയൻ സന്ദർശിക്കുകയും സ്വിസ് കോൺഫെഡറേഷൻ പ്രസിഡന്റ് ഗൈ പാർമെലിനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
രാജ്യങ്ങൾക്ക് അവരുടെ പാരമ്പര്യങ്ങളും സംസ്കാരവും പ്രദർശിപ്പിക്കാനുള്ള അവസരം ഒരുക്കുകയാണ് എക്സ്പോ 2020യെന്നും. 200 ലധികം ദേശീയതകൾ ദുബായിൽ സൗഹാർദത്തോടെ ജീവിക്കുന്നത് സഹവർത്തിത്വത്തെയും സഹകരണത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ഷെയ്ഖ് മക്ത്തും.
സന്ദർശന വേളയിൽ, രാജ്യത്തിന്റെ ചരിത്രം, സംസ്കാരം, പരിസ്ഥിതി, പ്രകൃതി സൗന്ദര്യം, നൂതനാശയങ്ങൾ, പാചകരീതികൾ, കലകൾ എന്നിവയെക്കുറിച്ച് സന്ദർശകരെ അറിയിക്കുന്ന സ്വിസ് പവലിയനിലെ ക്യൂറേറ്റഡ് വിഷ്വൽ യാത്ര ഷെയ്ഖ് മക്തൂമിനെ സ്വിസ് പ്രസിഡന്റ് പരിചയപ്പെടുത്തി.