യുഎഇ : ഷാർജ നഗരാസൂത്രണ കൗൺസിൽ (SUPC), UNICEF എന്നിവയുടെ തന്ത്രപരമായ പങ്കാളിത്തത്തോടെ ഷാർജ ചൈൽഡ് ഫ്രണ്ട്‌ലി ഓഫീസിന്റെ (SCFO) ശിശു സൗഹൃദ നഗരാസൂത്രണ (CFUP) പദ്ധതിയാണ് കുട്ടികളെ നഗരാസൂത്രണത്തിന്റെ ഹൃദയഭാഗത്ത് എത്തിക്കുന്ന പയനിയറിംഗ് ഡിസൈൻ ഗൈഡ് വികസിപ്പിച്ചെടുക്കുന്നതിന് ആഗോള മാനദണ്ഡം സ്വീകരിച്ച് ഷാർജ.
സുസ്ഥിര നഗരവൽക്കരണത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ഒക്ടോബർ 31-ന് ആഗോളതലത്തിൽ ആചരിക്കുന്ന ലോക നഗര ദിനത്തോട് അനുബന്ധിച്ചാണ്
എക്‌സ്‌പോ 2020 ദുബായിൽ ഞായറാഴ്ച നടന്ന ‘ശിശു സൗഹൃദ നഗരാസൂത്രണത്തിനുള്ള ഷാർജ തത്വങ്ങൾ’ പുറത്തിറക്കിയത്.
ഷാർജ പ്രിൻസിപ്പിൾസ് എസ്‌സിഎഫ്‌ഒയുടെ വലിയ നേട്ടമാണെന്ന് എസ്‌സിഎഫ്‌എ സെക്രട്ടറി ജനറൽ ഡോ. ഖൗല അൽ മുല്ല പറഞ്ഞു.ഇതിന്റെ മിക്കവാർന്ന പ്രവർത്തനങ്ങൾക്കായ് വാസ്തുവിദ്യ, റോഡ് പ്രവൃത്തികൾ, മുനിസിപ്പാലിറ്റി, സ്പെഷ്യലിസ്റ്റുകൾ, എഞ്ചിനീയർമാർ, ഡിസൈനർമാർ എന്നിവരുൾപ്പെടെ ഉള്ള സ്ഥാപനങ്ങളെ ഉൾകൊള്ളിച്ച് ഒരു റഫറൻസ് ഗ്രൂപ്പ്‌നെ ഉണ്ടാകികൊണ്ടാണ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോവുക.