ദുബായ്: എക്സ്പോ 2020 ദുബായ് സ്റ്റിയറിങ്ങ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ആദ്യ ഇവന്റ് ടൈം മീറ്റിംഗ് നടത്തി. കോവിഡ് -19ന്റെ പശ്ചാത്തലത്തിലും എക്സ്പ്പോ വിജയകരമായി മുന്നോട്ട് പോകുന്നതിൽ യു എ ഇ നേതൃത്വത്തെയും എക്സ്പോ ഓർഗനൈസർ മാരെയും അഭിനന്ദിച്ചു.
മീറ്റിംഗ് സമിതി എക്സ്പോ 2020യുടെ പ്രൗഡ ഗംഭീര ഉത്ഘാടന ചടങ്ങിനെ പ്രശംസിച്ചു. എക്സ്പോയിൽ പങ്കെടുക്കുന്ന 192രാജ്യങ്ങളുടെ പ്രതിനിധികളെ ഉൾകൊള്ളിച്ചുകൊണ്ടാണ് സമിതി യോഗം ചേർന്നത്.
ആദ്യത്തെ രണ്ട് തീം വീക്കുകളെ അഭിനന്ദിക്കുകയും ചെയ്തു. കാലാവസ്ഥ- ജൈവവൈവിധ്യ വാരത്തിലും ബഹിരാകാശ വാരത്തിലും 5,000ത്തിൽ അധികം സന്ദർശകർ പങ്കെടുത്തിട്ടുണ്ടായിരുന്നു.
എല്ലാ സന്ദർശകരുടെയും പങ്കെടുക്കുന്നവരുടെയും സുരക്ഷയും ക്ഷേമവും ആദ്യ ഉത്തരവാദിത്തമായി തുടരുമെന്ന് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു. അതേസമയം എക്സ്പോ സൈറ്റ് ന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നത് തുടരുമെന്ന് സമിതി അറിയിച്ചു.